
കോട്ടയം :അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക )മൂന്ന് ദിവസം നീണ്ടു നിന്ന കേരള കൺവൻഷനോടനുബന്ധിച്ചു പ്രഖ്യാപിച്ച കർമ്മ ശ്രേഷ്‌ഠ പുരസ്ക്കാരത്തിന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ ഡോ ബിനുകുന്നത്ത് അർഹനായി. .
ഫൊക്കാനയുടെ ഭാരത ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‍ണനും ,സാഹിത്യ പുരസ്‌ക്കാരം കെ വി മോഹൻകുമാർ ഐ എ എസിനും സമ്മാനിച്ചു .
കഴിഞ്ഞ ദിവസം കുമരകം ഗോകുലം ഗ്രാൻറ് റിസോട്ടിൽ ആരംഭിച്ച ഫൊക്കാന കേരള കൺവൻഷനിൽ വച്ച് സംസ്‌ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ ഡോ ബിനുകുന്നത്തിന് സമ്മാനിച്ചു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ മന്ത്രി വി എൻ വാസവൻ , ഫൊക്കാന പ്രസിഡൻ്റ് ഡോ സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ,കാരിത്താസ് ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ ഫാ ജിസ്മോൻ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു .
ആരോഗ്യ – ജീവൻ രക്ഷാ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാരിത്താസ് ആശുപത്രി നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ ഡോ ബിനുകുന്നത്തിന് കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരം സമ്മാനിച്ചത്.