റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 25 മുതൽ 28 വരെ കോട്ടയത്ത്;13 ഉപജില്ലകളിൽ നിന്നായി 8000 കുട്ടികൾ കലാമേളയിൽ മാറ്റുരയ്ക്കും

Spread the love

കോട്ടയം : 36-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 25 മുതൽ 28 വരെ കോട്ടയത്ത് നടക്കും. എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളാണ് മുഖ്യവേദി. 13 ഉപജില്ലകളിൽ നിന്നായി 8000 കുട്ടികൾ കലാമേളയിൽ മാറ്റുരയ്ക്കും.

video
play-sharp-fill

എം.ഡി സെമിനാരി.എച്ച്.എസ്, എം.ടി സെമിനാരി എച്ച്.എസ്.എസ്, മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്, സെന്റ് ആൻസ്.എച്ച്.എസ്.എസ്, ബേക്കർ എൽ.പി.എസ്, വിദ്യാധിരാജാ എച്ച്.എസ്, ഹോളി ഫാമിലി എച്ച്.എസ്.എസ്, സെന്റ്. ജോസഫ്‌സ് സി.ജി.എച്ച്.എസ്, എം.ടി.എൽ.പി.എസ്, എം.ഡി.എൽ.പി.എസ് തുടങ്ങിയ സ്‌കൂളുകളിലെ 13 വേദികളിലായാണ് മത്സരം.

കലോത്സവ ഉദ്ഘാടനം 25 ന് വൈകിട്ട് 4 ന് എം.ഡി സെമിനാരി എച്ച്.എസ്.എസ് സ്‌കൂളിൽ നടക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാൾ പരിസരത്ത് നിന്ന് ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്‌സാണ്ടർ, പബ്ലിസിറ്റി കൺവീനർ ആർ.ജിഗി എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group