
കോട്ടയം : കല്ലറയില്‍ ഓണാഘോഷ പരിപാടികള്‍ക്കിടെ സംഘര്‍ഷം. നിരവധി പേര്‍ക്കു പരുക്കേറ്റു. കല്ലറ കിഴക്കേപാറയില്‍ മനേഷ് കുമാര്‍, കല്ലറ സ്വദേശി രാഹുല്‍ രാജ് , വട്ടപ്പറമ്പില്‍ സുഭാഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്.
സംഘര്‍ഷം കണ്ടു തടയാന്‍ എത്തിയ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും മര്‍ദനമേറ്റു. ഇന്നലെ രാത്രി 10.30 ഓടെ കല്ലറ കുരിശ് പള്ളിയ്ക്കു സമീപം നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ആണു സംഘര്‍ഷം ഉണ്ടായത്.
കല്ലറ സുര്യ ക്ലബ് നടത്തിയ ഓണാഘോഷ പരിപാടികള്‍ക്കിടെ എത്തിയ അക്രമി സംഘം പ്രകോപനം ഒന്നുമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ആണു രാഹുല്‍ രാജിന്റെയും മനേഷ് കുമാറിന്റെയും തലയ്ക്കു പരുക്കേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണം കണ്ട് ഓടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമികള്‍ സംഘം ചേര്‍ന്നു വളഞ്ഞിട്ട് മര്‍ദിച്ചു. അര മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.