കോട്ടയം കല്ലറയിലെ പുതിയ പോലീസ് സ്റ്റേഷൻ പ്രവർത്തനം സജീവം: പക്ഷേ കള്ളനെ പിടിച്ചാൽ ഏതു കോടതിയിൽ ഹാജരാക്കും ? കോടതി പരിധി നിശ്ചയിക്കാത്തതിനാൽ പെറ്റി കേസുകള്‍ പോലും സ്വീകരിക്കാനാകാതെ പ്രതിസന്ധിയില്‍

Spread the love

കോട്ടയം: പുതിയ പോലീസ് സ്റ്റഷേൻ സ്ഥാപിച്ചു. പക്ഷേ കോടതി പരിധി നിശ്ചയിച്ചില്ല. പെറ്റി കേസുകള്‍ പോലും സ്വീകരിക്കാനാകാതെ പ്രതിസന്ധി
കോട്ടയം ജില്ലയിലെ കല്ലറ പോലീസ് സ്റ്റേഷൻ.
പോലീസ് സ്റ്റേഷനില്‍ കോടതിപരിധി സംബന്ധിച്ച അന്തിമ തീരുമാനം വൈകുന്നതാണ് പ്രതിസന്ധിക്കു കാരണം.

video
play-sharp-fill

കല്ലറ, വെച്ചൂർ പഞ്ചായത്തുകളും കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളുമാണ് പുതിയ സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
സ്റ്റേഷൻ ഏത് കോടതിയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് പ്രവർത്തനത്തെ ബാധിക്കുന്നത്.

സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പട്രോളിംഗും പരാതി പരിഹാര പ്രവർത്തനങ്ങളുമായി സ്റ്റേഷൻ സജീവമാണ്.
ജനുവരി 24-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റേഷന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉദ്യോഗസ്ഥർ ചുമതലയേറ്റ് സേവനം ആരംഭിച്ചെങ്കിലും, പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനും റിപ്പോർട്ടുകള്‍ സമർപ്പിക്കുന്നതിനും നിലവില്‍ സാധിക്കുന്നില്ല.

ആഭ്യന്തര വകുപ്പിന്റെ നടപടികള്‍ പൂർത്തിയാക്കി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ലഭിക്കാനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
കല്ലറ സ്റ്റേഷൻ വൈക്കം കോടതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ നിലപാട്.