play-sharp-fill
കോട്ടയം കടുത്തുരുത്തിയിൽ സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ; മുന്‍ സുഹൃത്തിനെതിരെ പൊലീസ്  കേസെടുത്തു; പ്രതി ഒളിവിൽ

കോട്ടയം കടുത്തുരുത്തിയിൽ സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ; മുന്‍ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന് എതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

ഞായറാഴ്ച രാവിലെയാണ് ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരനുമായി യുവതി പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരന്‍ ഒളിവിലാണ്.