
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി ഇന്ന് രാവിലെ 10.30നു കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ യോഗം ചേരും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തലിനു പുറമെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ പത്തു സീറ്റുകളിലാണ് നിയമസഭയിലേക്ക് മത്സരിച്ചത്. ഇത്തവണ ആറു സീറ്റുകളേ ജോസഫ് വിഭാഗത്തിന് നല്‍കൂ എന്ന പ്രചാരണം ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിലപാട് പ്രഖ്യാപിച്ചേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കരിപ്പുര്‍, ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളാണു കഴിഞ്ഞ ഇലക്ഷനില്‍ ലഭിച്ചത്. ഇതില്‍ കടുത്തുരുത്തിയിലും തൊടുപുഴയിലും വിജയിച്ചു. ഏറ്റുമാനൂരും ചങ്ങനാശേരിയും ഇടുക്കിയും കുട്ടനാടും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റുമാനൂരിനോ ചങ്ങനാശേരിക്കോ പകരം ജോസഫിന് പൂഞ്ഞാര്‍ സീറ്റ് വച്ചുമാറുമെന്നും സൂചനയുണ്ട്. എന്നാല്‍ മുസ്ലിം ലീഗിനു കഴിഞ്ഞ തവണ നല്കിയ സീറ്റുകളില്‍ കുറവു വരാത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനും അതേ പ്രാതിനിധ്യം നല്‍കണമെന്ന് നിലപാടായിരിക്കും ഇന്നുണ്ടാകും



