യുഡിഎഫിലേക്ക് പോകുന്നുവെങ്കില്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും;കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്കും ജോസ് കെ മാണിയുടെ മറുപടി

Spread the love

കോട്ടയം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടാൻ ഒരുങ്ങിയ നീക്കത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി.

video
play-sharp-fill

കേരള കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണെന്നടക്കുള്ള രീതിയിൽ സംസാരിച്ചത് വർഗീസാണെന്ന് താൻ കരുതുന്നില്ല. ആരാണെങ്കിലും പണ്ട് കാലത്തെ സഖാക്കളെ പോലെ വായനാശീലമുള്ള ആളല്ല ഇതെന്ന് തനിക്ക് മനസ്സിലായെന്നും ജോസ് കെ.മാണി പറഞ്ഞു.

അങ്ങനെ ആയിരുന്നെങ്കിൽ കെ എം മാണിയുടെ അധ്വാന വർഗ സിദ്ധാന്തം ഒരു പ്രാവ്യശ്യം വായിച്ചേനെ. അധ്വാന വർഗം ഒരു ബൂർഷ്വാ അല്ല. പുറത്ത് വന്ന ശബ്ദരേഖ വർഗീസിന്റേതാണെങ്കിലും അല്ലെങ്കിൽ കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-ൽ കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കാൻ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമെടുത്തപ്പോൾ അതിനൊപ്പം ഉറച്ച നിൽക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്. അതിനെ കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

‘നിലപാട് മാറ്റുന്നതും മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. ഇപ്പോൾ യുഡിഎഫിനൊപ്പം പോകുന്നുവെങ്കിൽ ഈ അഞ്ച് എംഎൽഎമാരും ഒപ്പമുണ്ടാകും.

നേരത്തെ നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം കൃത്യമായി പറഞ്ഞതാണ്. എന്നാൽ അതല്ല ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. അവർക്കൊപ്പമാണ് ഇപ്പോഴും. അതുകൊണ്ട് ഉത്തരവാദിത്തമുള്ള ഒരു നേതാവ് ഇത്തരത്തിൽ സംസാരിക്കുമെന്ന് ഞാൻ കരുതുന്നില്ല’ ജോസ് കെ.മാണി കൂട്ടിച്ചേർത്തു.