
കോട്ടയം: കാലവർഷം അതിശക്തമായി തുടരുന്ന കോടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. കോട്ടയം ജില്ലയിൽ 8
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു . 26 കുടുംബങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്കം 76 ആളുകൾ ക്യാമ്പിൽ കഴിയുന്നു.
കോട്ടയം താലൂക്കിൽ
ഏഴ് ക്യാമ്പുകളും മീനച്ചിൽ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേളൂർ വില്ലേജിൽ കാരാപ്പുഴ ഗവൺമെന്റ് ഹൈസ്കൂൾ, തിരുവാർപ്പ് ഗവൺമെന്റ് എൽപിഎസ്, പെരുമ്പായിക്കാട് വില്ലേജിൽ എസ് എച്ച് മൗണ്ട് സ്കൂൾ ,നീലിമംഗലം
സെന്റ്മേരിസ് പാരീഷ് ഹാൾ, സംക്രാന്തി എസ് എൻ എൽ പി സ്കൂൾ . അയർക്കുന്നം തൂണിത്തറ എൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്
ഇന്ന് 59 വീടുകൾ ഭാഗികമായി തകർന്നു.
ജില്ലയിൽ ഇതുവരെ 185 വീടുകൾ ഭാഗികമായി തകർന്നു . കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 215.. 322 ലക്ഷം രൂപയുടേതാണ്. . പൊതു മരാമത്ത് റോഡുകൾ തകർന്ന് 141.8 ലക്ഷം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.