കോട്ടയം ജില്ലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം: വിലയ്ക്കു വാങ്ങുന്ന വെള്ളം ശുദ്ധമാണന്ന് ഉറപ്പിക്കാൻ സംവിധാനമില്ല: പരിശോധനകൾ നടത്താനാളില്ല.

Spread the love

കോട്ടയം: കോട്ടയം ജില്ല വരൾച്ചയുടെ പിടിയിൽ . പലയിടത്തും കുടിവെളളം പോലും കിട്ടാനില്ല. കിണറുകൾ പറ്റി. ഇറോടെ കുടിവെള്ള ക്ഷാമമേറി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പോലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
മീനച്ചിലാറിന്റെയും മണിമലയാറിന്റെയും പല ഭാഗങ്ങളിലും വെള്ളം വറ്റി മണല്‍ക്കൂനകള്‍ തെളിഞ്ഞു. ഇതു വാട്ടര്‍ അതോറിട്ടിയുടെ പമ്ബിങ്ങിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

video
play-sharp-fill

ഈ അവസ്ഥ തുടര്‍ന്നാല്‍ മാര്‍ച്ച്‌ മുതല്‍ കൊടുംവരള്‍ച്ചയിലേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ആവശ്യക്കാര്‍ ഏറിയതോടെ ഗുണമേന്മ പോലും നോക്കാതെ കുടിവെള്ളം വില്‍ക്കുന്നത്.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ ഫലപ്രദമല്ലെന്നാണ് ആക്ഷേപം.

ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഒരു ലോറിയും ടാങ്കും ഉണ്ടെങ്കില്‍ ആര്‍ക്കും വെള്ളം വില്‍ക്കാവുന്ന അവസ്ഥയാണ്. ശുദ്ധമല്ലാത്ത കുടിവെള്ളം വില്‍ക്കുന്നതിലൂടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ – ഭക്ഷ്യസുരക്ഷാ വകുപ്പുകളാണ് ടാങ്കറുകള്‍ പരിശോധിക്കേണ്ടത്. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ, വിതരണം ചെയ്യുന്ന വെള്ളം ഉപയോഗ യോഗ്യമാണോ എന്നു കണ്ടെത്താനും സംവിധാനമില്ല.

നഗരത്തില്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ചു കുടിവെളളം വില്‍ക്കുന്നവരാണ് ഏറെയും എന്നാല്‍, അവസരവും ആവശ്യവും മുതലെടുത്താണ് മറ്റൊരു വിഭാഗം ശുദ്ധവെള്ളമെന്ന പേരില്‍ നേരിട്ട് വെള്ളം ശേഖരിച്ചു വില്‍ക്കുന്നത്.
ടാങ്കറുകളില്‍ ജി.പി.എസ് അടക്കം ഘടിപ്പിച്ച്‌ നിരീക്ഷിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉത്തരാവാദിത്വമുണ്ടെങ്കിലും നടപ്പാക്കാൻ താല്‍പര്യമില്ല.