കോട്ടയം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി സി.പി.ഐ: സമ്മേളനത്തിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സംഗമങ്ങള്‍ ഇന്നാരംഭിച്ചു: ഓഗസ്റ്റ് എട്ടു മുതല്‍ വൈക്കത്താണ് ജില്ലാ സമ്മേളനം .

Spread the love

കോട്ടയം: ജില്ലാ സമ്മേളനത്തിന് ഒരുങ്ങി സി.പി.ഐ.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സംഗമങ്ങള്‍ ഇന്നാരംഭിക്കും.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനുമായി ചേരുന്ന കര്‍ഷകസംഗമം ഇന്ന് രാവിലെ പൊന്‍കുന്നം വ്യാപാരഭവനില്‍ നടക്കുകയാണ്.

മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ,കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് സി.വി വസന്തകുമാര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി വി.ബി. ബിനു, കിസാന്‍ സഭ ദേശീയ കൗണ്‍സിലംഗം ഇ.എന്‍.ദാസപ്പന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഒ.പി.എ.സലാം തുടങ്ങിയവര്‍ പ്രസംഗിക്കും.
വിദ്യാര്‍ഥി യുവജന സംഗമം ഓഗസ്റ്റ് 1ന് മുണ്ടക്കയം വൈ.എം.സി.എ ഹാളില്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് 3ന് പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ തൊഴിലാളി സംഗമം എ.ഐ.ടി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 5ന് കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന വനിതാ സംഗമം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റംഗം ആനി രാജ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് എട്ടു മുതല്‍ വൈക്കത്താണ് ജില്ലാ സമ്മേളനം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സമ്മേളനത്തില്‍ പുതിയ അധ്യക്ഷനെ സി.പി.ഐയ്ക്കു കണ്ടെത്തേണ്ടിവരും.
നിലവിലെ ജില്ലാ സെക്രട്ടറി വി.ബി ബിനു രണ്ടാം ഊഴത്തിന് ഇല്ലെന്നു നേതൃത്വത്തെ അറിയിച്ചിരുന്നു.
ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന ബിനു സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയേക്കും.

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാളായോ അല്ലെങ്കില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ബിനുവിനെ പരിഗണിക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റിലൊന്നോ, രാജ്യസഭാ സീറ്റോ ബിനുവിനു നല്‍കിയേക്കാം. 2016ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നു ബിനു മത്സരിച്ചിരുന്നു.
ഇപ്പോള്‍ കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പക്കലാണ്.