കോട്ടയം ജില്ലാ പഞ്ചായത്ത്: കനത്ത പോരാട്ടം നടക്കുന്ന വാകത്താനം ഡിവിഷനിൽ വിജയം പ്രവചനാതീതം: കോൺഗ്രസിലെ പ്രബലനും സി പിപിഐയിലെ പുതുമുഖവും നേർക്കുനേർ

Spread the love

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷനില്‍ കനത്ത പോരാട്ടം. പ്രവചനാതീതമയ മത്സരത്തില്‍ യു ഡി എഫില്‍ കോണ്‍ഗ്രസ്സും എല്‍ ഡി എഫില്‍ സി പി ഐ യുമാണ് കൊമ്പുകോർക്കുന്നത്.
കോണ്‍ഗ്രസ്സിനു വേണ്ടി സീനിയർ നേതാവായ ജോഷി ഫിലിപ്പാണ് മത്സരിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പ്, മുൻ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡി സി സി അധ്യക്ഷനുമായിരുന്നു. നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയാണ്.

video
play-sharp-fill

മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് ജോഷിക്കുള്ളത്. യു ഡി എഫിന് വൻ സ്വാധീനമുള്ള വാകത്താനത്ത് അനായാസ വിജയമെന്നതാണ് യു ഡി എഫ് പ്രതീക്ഷ. അതേസമയം, പാർട്ടിയില്‍ അടുത്തിടെ ഉടലെടുത്ത ചില പ്രശ്നങ്ങള്‍ ജോഷി ഫിലിപ്പിനെ തിരിച്ചടിയാകുമെന്ന പ്രചാരണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുത്തിരുന്ന ജോഷി ഫിലിപ്പ് പാർട്ടിയുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് മത്സരിക്കാൻ തയ്യാറായതെന്ന് സംസാരമുണ്ട്.

എന്നാല്‍ സ്ഥാനാർഥിയുടെ മികവില്‍ എല്ലാ പ്രശ്നങ്ങളെയും മറികടന്ന് വിജയിക്കാനാകുമെന്ന വിശ്വാസമാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ക്ക് ഉള്ളത്.
ഇടതുപക്ഷ സംഘടനകള്‍ക്കും വേരോട്ടമുള്ള പ്രദേശങ്ങളാണ് വാകത്താനം ഡിവിഷനിലുള്ളത്. ക്രൈസ്തവ സഭകള്‍ക്കും ഒ ബി സി വിഭാഗങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ഗണ്യമായ രീതിയില്‍ വോട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി ഐക്കു വേണ്ടി ഡോ. ജയ്മോൻ ജേക്കബാണ് മത്സരത്തിനിറങ്ങുന്നത്. തൃപ്പൂണിത്തുറ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പലായ ജെയ്മോൻ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ പുതുമുഖമാണ്.

ഒരു നിയമസഭാ മണ്ഡലത്തിന്റെ പകുതിയോളം വരുന്നതാണ് വാകത്താനം ഡിവിഷന്റെ വിസ്തൃതി. വാകത്താനം പഞ്ചായത്തിലെ ആറ് വാർഡുകളും മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളിലെ വാർഡുകളും ഉള്‍പ്പെടുന്നതാണ് വാകത്താനം ഡിവിഷൻ. കഴിഞ്ഞ തവണ 22,000 ത്തോളം വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്, 16,000 വോട്ടുകള്‍ എല്‍ ഡി എഫും നേടിയിരുന്നു. ശക്തമായ മത്സരത്തില്‍ വിജയം കൈവരിക്കാൻ ആകുമെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ