
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷനിൽ നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ജോസ്മോൻ മുണ്ടയ്ക്കലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു.
2017- 18 കാലത്ത് കൊഴുവനാൽ പഞ്ചായത്തില് ജനപ്രതി നിധിയായിരുന്നപ്പോൾ മീറ്റിങ്ങുകളിൽ പങ്കെടുക്കാതെ ഓണറേറിയം കൈപ്പറ്റിയെന്ന ആരോപണം സൂഷ്മപരിശോധന സമയത്ത് എതിർ വിഭാഗം ഉന്നയിച്ചതിനെത്തുടർന്നാണ് തീരുമാനത്തിനായി ഇന്നത്തേക്ക് മാറ്റിയത്.
എന്നാൽ, ജോസ്മോൻ മുണ്ടയ്ക്കലിന് യാതൊരു തരത്തിലുള്ള കുടിശികയും ഇല്ലന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. സിബി ചേനപ്പാടി വരണാധികാരിയെ ബോധിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് മോനിൽനിന്ന് ഈടാക്കിയതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും കുടിശിക സംബന്ധിച്ച് ഒരു അധികാരിയും ഇതുവരെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലന്നും ഇതുസംബന്ധിച്ച് ഇതുവരെ അദ്ദേഹത്തിന് നോട്ടീസും നല്കിയിട്ടില്ലന്നും അഡ്വ. സിബി ചേനപ്പാടി ബോധിപ്പിച്ചതിനെത്തുടർന്നാണ് പത്രിക സ്വീകരിച്ചത്.



