കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നില്ല: നേത്ര രോഗ വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് പോസ്റ്റ് ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

Spread the love

കോട്ടയം: പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുക എന്നതാണ് ആരോഗ്യവകുപ്പിന്റെ നടപടി.
മെഡിക്കല്‍ കോളജില്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തിനെക്കുറിച്ചോ, ഉപകരണങ്ങളുടെ ക്ഷാമത്തേക്കുറിച്ചോ ആരും ഒന്നും മിണ്ടെരുതെന്ന നിലപാട് ആരോഗ്യവകുപ്പ് എടുക്കുമ്പോള്‍ ഡോക്ടര്‍മാരും ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന ജനങ്ങളും ദുരിതത്തിലാവുകയാണ്

മെഡിക്കല്‍ കോളജുകളില്‍ മാത്രമല്ല ജില്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയുണ്ട്.
ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ദിവസേന രണ്ടയിരത്തോളം പേര്‍ ചികിത്സ തേടിയെത്തുന്ന കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അവസ്ഥ.
സ്ട്രോക്ക് ഐ.സി.യു. ഉള്‍പ്പെടെ ഇവിടെയുണ്ടായിരുന്നു.
എന്നാല്‍, 2022ല്‍ ന്യൂറോ ഡോക്ടറെ കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റിയതോടെ ന്യൂറോ വിഭാഗത്തിന്റെ കഥ കഴിഞ്ഞു.

പി.ജി. ഡോക്ടര്‍മാരുള്ളതിനാല്‍ മാത്രമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.
ഡോക്ടര്‍മാരുടെ കുറവ് മൂലം എല്ലാ വിഭാഗങ്ങളിലും എല്ലാ ദിവസവും ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്ല. സ്പെഷാലിറ്റി വിഭാഗം പ്രവര്‍ത്തിക്കാത്തതു മൂലം രോഗികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേത്ര രോഗ വിഭാത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് പോസ്റ്റ് ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
സീനിയര്‍ കണ്‍സള്‍ട്ടന്റ പോസ്റ്റ് ഒഴിവാക്കി കണ്‍സള്‍ട്ടന്റ് പോസ്റ്റാക്കി ഡോക്ടറെ എത്തിക്കണമെന്ന ആവശ്യത്തിനും ഇതേ പഴക്കമുണ്ട്.

നേത്രരോഗ വിഭാഗം ഒ.പിയില്‍ നേരത്തെ 400-450 പേര്‍ എത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ എണ്ണം നൂറില്‍ താഴ്ന്നു. സര്‍ജറി വിഭാഗത്തില്‍ നാലു ഡോക്ടര്‍മാരുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ എണ്ണം രണ്ടു പേര്‍ മാത്രമാണ്.
മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, ചെസ്റ്റ് രോഗ വിഭാഗങ്ങളിലുമെല്ലാം സമാന അവസ്ഥയാണ്. ഈ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് ആശുപത്രി വികസന സമിതി അംഗങ്ങള്‍.

സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ ത്വക്ക്, ന്യൂറോ, ജനറല്‍ മെജിസിന്‍ ,സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളിലൊന്നും ആവശ്യത്തിനു ഡോക്ടര്‍മാരില്ല.
അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും സര്‍ജന്‍മാരുടേയും ഒഴിവ് നികത്തിയിട്ടില്ല. സ്ഥിര ഡോക്ടര്‍മാരുടെ അഭാവത്തില്‍ ചിലവിഭാഗങ്ങളില്‍ മറ്റ് ആശുപത്രികളില്‍ നിന്നു വര്‍ക്ക് അറേഞ്ചിന്റെ ഭാഗമായി ഡോക്ടര്‍മാരെ എത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്.