കോട്ടയത്തെ മൂന്നു മണ്ഡലങ്ങളിൽ ജയം ആർക്കെന്ന് ഉറപ്പിക്കാനാവുന്നില്ല: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലാ, പൂഞ്ഞാർ , കാഞ്ഞിരപ്പളളി മണ്ഡലങ്ങളിൽ സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന പോരാട്ടം

Spread the love

കോട്ടയം: പോരാട്ടം അവസാന മണിക്കൂറുകളിലേക്കു കടക്കുമ്പോള് മുന്നണികള് തന്ത്രപ്രധാന മണ്ഡലങ്ങളിലേക്ക് മുഴുവന് ശ്രദ്ധയും കേന്ദ്രീകരിച്ചു.
സ്വന്തം ശക്തികേന്ദ്രങ്ങളെക്കാള് അഭിമാന പോരാട്ടത്തിലുള്ള മണ്ഡലങ്ങളിലാണ് മൂന്ന് മുന്നണികളുടെയും കേന്ദ്രീകരണം.

video
play-sharp-fill

പാലായിലെ വിജയം കേരള കോണ്ഗ്രസിനേക്കാള് അഭിമാന പ്രശ്നമായി സിപിഎം കരുതുന്നു. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയതും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ട് അവലോകനം നടത്തിയതുമായ ഏക മണ്ഡലവും പാലായാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബിയും പൊതുയോഗത്തില് പങ്കെടുത്ത് പ്രവര്ത്തനങ്ങള് വിലയിരുത്തി.
അമിത പ്രതീക്ഷ പുലര്ത്തിയിരുന്ന വൈക്കത്ത് സിപിഐ കൂടുതല് കരുതലിലാണ്.

പാര്ട്ടിയിലെ പ്രശ്നങ്ങള്, ബിജെപി ഉറപ്പിക്കുന്ന സ്വാധീനം, കോണ്ഗ്രസ് സ്ഥാനാര്ഥിയുടെ മികവ് എന്നിവ കണക്കിലെടുത്താണ് കൂടുതല് പരിഗണന. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ടു പങ്കെടുത്ത് പ്രവര്ത്തനങ്ങള് വിലയിരുത്തുന്നുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര് മണ്ഡലങ്ങളിലാണ് ബിജെപി കൂടുതല് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നിടങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപി സ്ഥാനാര്ഥികളുടെ വോട്ടുകള് ഇവിടെ നിര്ണായകമായേക്കും. എന്നാല് അട്ടിമറി വിജയമുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് എന്ഡിഎ ക്യാമ്പ്.
കോട്ടയത്ത് തുടര്ച്ചയായ നാലാംജയത്തിനായി പോരാടുന്ന തിരുവഞ്ചൂര് രാധാകൃഷ്ണന് ഭൂരിപക്ഷം വര്ധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള് അട്ടിമറിജയം നേടുമെന്നാണ് എല്ഡിഎഫിലെ കെ. അനില്കുമാറിന്റെ അവകാശവാദം.

ചങ്ങനാശേരിയില് ശക്തമായ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാന് മൂന്നു സ്ഥാനാര്ഥികള്ക്കും കഴിഞ്ഞിട്ടുണ്ട്.
കടുത്തുരുത്തിയില് യുഡിഎഫിനു ശക്തമായ വെല്ലുവിളി ഉയര്ത്താന് എല്ഡിഎഫ് സ്ഥാനാര്ഥി നിര്മല ജിമ്മിക്കായിട്ടുണ്ട്. ഇവിടെയും സമുദായവോട്ടുകളും അടിയൊഴുക്കുകളും നിര്ണായകമാണ്