കോട്ടയം ജില്ലയിൽ 6.3 ലക്ഷം വൃക്ഷത്തൈകൾ നട്ടു: ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും.

Spread the love

കോട്ടയം: ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം നവംബർ ഒന്നിന് (ശനിയാഴ്ച) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും. ജില്ലയിൽ 6.3 ലക്ഷം വൃക്ഷ ത്തൈകൾ ക്യാമ്പയിന്റെ ഭാഗമായി നട്ടു.

നവകേരളം കർമപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിനാണ് ക്യാമ്പയിനു തുടക്കം കുറിച്ചത്.

ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിക്കും. മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആദരിക്കും. നവകേരള കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ എൻ.എസ്. ഷൈൻ റിപ്പോർട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ, പരിസ്ഥിതി ഗവേഷകൻ ഡോ. ജോമി അഗസ്റ്റിൻ, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ

കെ.ബി. സുഭാഷ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ. ജെ. പ്രസാദ്, എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. തോംസൺ ഡേവിഡ് എന്നിവർ പങ്കെടുക്കും.