കോട്ടയത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ ജലക്ഷാമം: സ്വകാര്യ വെള്ളം വിതരണം തകൃതി: പരിശോധന ഒന്നുമില്ല: വിതരണം ചെയ്യുന്ന വെള്ളം എവിടെ നിന്നാണന്നതിൽ അവ്യക്തത: പരിശോധകർക്ക് അനക്കമില്ല.

Spread the love

ചങ്ങനാശേരി: മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പും അതുപോലെ തന്നെ ചുട്ടുപൊള്ളുന്ന ചൂടും. വേനൽ രൂക്ഷമായതോടെ കുടിവെള്ളം പലയിടത്തും കിട്ടാക്കനിയായി. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തുള്ളി കുടിക്കാനിക്കാത്ത പ്രദേശങ്ങളുണ്ട്. ഇതോടെ സ്വകാര്യ വെള്ളം വിതരണക്കാർക്ക് ചാകരയായി മാറി.

video
play-sharp-fill

ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളും കിണറുകളും വറ്റിവരണ്ടു തുടങ്ങി.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്‌.

പടിഞ്ഞാറന്‍ മേഖലകളില്‍ ആറുകളിലെ വെള്ളം താഴ്‌ന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായതു മുതലെടുക്കാന്‍ ഒരുങ്ങി കുടിവെള്ള വിതരണക്കാരും. കുടിവെള്ളം ലഭിക്കാതായതോടെ, വില കൊടുത്തു ടാങ്കറില്‍ വെള്ളമെത്തിക്കണം. 1000 ലിറ്റര്‍ വെള്ളത്തിന്‌ 400 രൂപ നല്‍കണം, ഗ്രാമ പ്രദേശങ്ങളില്‍ 3000 ലിറ്റര്‍ ജാറില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്‌ 1200 മുതല്‍ 1500 വരെയും നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിനടുത്തു സ്‌ഥിതി ചെയ്യുന്ന പല മേഖലകളിലും വെള്ളമില്ല. സാധാരണ ദിവസങ്ങളില്‍ പോലും പെപ്പ്‌ ലൈനുകളിലൂടെ കുടിവെള്ളമെത്തുന്ന പ്രദേശങ്ങളില്‍ വളരെ കുറച്ചു സമയത്തേക്കുമാത്രമാണു വെള്ളം ലഭിക്കുന്നത്‌. വേനല്‍കൂടി ശക്‌തമായതോടെ സ്‌ഥിതി രൂക്ഷം. ജലവിതരണ പദ്ധതികള്‍ പലതുണ്ടെങ്കിലും കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമില്ല.

വേനല്‍ ഇനിയും കഠിനമാകുന്നതിനു മുന്‍പു തടസമില്ലാതെ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെടുന്നു..അതേസമയം, സ്വകാര്യ വിതരണക്കാര്‍ വിതരണം ചെയ്യുന്ന വെള്ള ശുദ്ധീകരിച്ചതാണോയെന്നതും ആശങ്കയ്‌ക്ക് ഇടയാക്കുന്നു. ശുദ്ധജലമെന്ന തരത്തില്‍ വിതരണം നടത്തുന്ന വെള്ളം പാറക്കുളങ്ങള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്‌.

ജലത്തില്‍ കോളിഫാം ബാക്‌ടീരിയായുടെ അളവു വളരെ കൂടുതലാണെന്നും പരാതിയുണ്ട്‌.ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ കഴിയു. വെള്ളം എടുക്കുന്ന സ്‌ഥലത്തെ വെള്ളം ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തിയശേഷമാണ്‌ അനുമതി നല്‍കുന്നത്‌. കുടിവെള്ള വിതരണത്തിനായി പിക്കപ്പ്‌ വാനുകള്‍, ഓട്ടോറിക്ഷകള്‍, മിനി ലോറികള്‍, ടാങ്കര്‍ ലോറികള്‍ എന്നിവ നിരത്തുകളിലുണ്ട്‌. ഉദ്യോഗസ്‌ഥര്‍ മതിയായ പരിശോധന നടത്താത്തതും വിതരണക്കാര്‍ക്കു ഗുണകരമാണ്‌.