
കോട്ടയം നഗരത്തിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ പഞ്ചസാര വന്നിട്ട് പത്ത് മാസം: കടുക്, ഉലുവ, ഉഴുന്ന് തുടങ്ങിയവയൊന്നും ഇല്ല.
കോട്ടയം: കോട്ടയം നഗരത്തിലെ സപ്ലൈകോയുടെ ഹൈപ്പർ മാർക്കറ്റിൽ പഞ്ചസാര സ്‌റ്റോക്ക് എത്തിയിട്ട് 10 മാസം പിന്നിട്ടു. ഒഴിഞ്ഞ റാക്കുകൾ മാ ത്രമാണ് ഇവിടെ കാണാൻ പറ്റൂന്നത്. കടുക്, ഉലുവ, ഉഴുന്ന് എന്നിവ വന്നിട്ടും മാസങ്ങൾ കഴിഞ്ഞു.
സാധനങ്ങൾ എത്തിക്കാൻ കരാർ നൽകിയിരിക്കുന്ന കമ്പനികൾക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടതുണ്ട്. ഇക്കാരണം കൊണ്ടാണ് സാധനങ്ങൾ ഹൈപ്പർ മാർക്കറ്റിൽ എത്താത്തത്. സ്റ്റോക്ക് കുറഞ്ഞതോടെ വിൽക്കാൻ സാധനമില്ലാതെയായി. ഇതോടെ ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി.
സപ്ലൈകോ ജീവനക്കാരെ പിരിച്ച് വിട്ട സംഭവത്തിൽ സപ്ലകോ വർക്കേഴ്‌സ് ഫെഡറേഷൻ എഐടിയുസി ജില്ലാ നേതൃത്വവും സപ്ലൈകോ ഉന്നത ഉദ്യോഗ സ്‌ഥരുമായി ചർച്ച നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളി പ്രതിഷേധം ഉന്നത ഉദ്യോഗസ്‌ഥരെ അറിയിക്കുമെന്നാണ് എഐടിയുസി ജില്ലാ നേതൃത്വത്തിന് നൽകിയ ഉറപ്പ് എഐടിയുസി നടത്തിയ സമരത്തിൽ നേതാക്കളായ ബിനു ബോസ്, സി.വി.ചെറിയാൻ, പി. കെ.ശശി, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.