കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ആരംഭിച്ച സുരക്ഷാ പദ്ധതിയുടെ ഭാഗമായി മരിച്ച രണ്ട് അംഗങ്ങൾക്കുള്ള 20 ലക്ഷം രൂപയുടെ ധനസഹായം വിതരണത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു.
വിദ്യാഭ്യാസമേഖലയിൽ നേട്ടം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണവും അദ്ദേഹം നടത്തി. ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തി. രാജ്യാന്തര ത്രോബോൾ ടൂർണമെന്റിൽ മികച്ച വിജയം കൈവരിച്ച ഇന്ത്യയെ പ്രതിനിധീകരിച്ച അൽത്താഫ് വി അയ്യൂബിനെ ആദരിക്കുകയും, കുട്ടികൾക്കുള്ള കെ കെ പ്രഭാകരൻ നായർ സ്കോളർഷിപ്പ് വിതരണവു ചെയ്തു.
ബയോ വേസ്റ്റ് ബിന്നിന്റെ വിതരണ ഉദ്ഘാടനം കോട്ടയം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ അനസ് എ എസ് നിർവഹിച്ചു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് സുരക്ഷാ പദ്ധതിയെ സംബന്ധിച്ച് വിശദീകരണം നൽകി. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം രാജ, സംസ്ഥാന സെക്രട്ടറി റോയ് മഡോണ,ടി ജെ മനോഹരൻ, , നാസർ ബി താജ്, കെ.ടി റഹീം, ടി എൻ ബാഹുലേയൻ, ടി സി അൻസാരി, ഷാഹുൽഹമീദ്, ബോബി തോമസ്, ബേബി ഓമ്പള്ളി, വേണുഗോപാലൻ നായർ, സിറ്റി സുകുമാരൻ നായർ, ഗിരീഷ് മത്തായി,ബിന്ദു ജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി സ്വാഗതം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group