
കൊച്ചി: സംശയരോഗിയായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് കാണിച്ച് വിവാഹ മോചനം ആവശ്യപ്പെട്ട യുവതിക്ക് അതിനുള്ള അർഹതയുണ്ടെന്ന് ഹൈക്കോടതി.
വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
2013ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ തന്നെ ജോലി രാജി വയ്പിച്ച് ഭർത്താവ് ഗൾഫിലേക്ക് കൊണ്ടുപോയെന്ന് ഭാര്യ പറയുന്നു. ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. എന്നാൽ അവിടെ ചെന്നപ്പോൾ മുതൽ സംശയദൃഷ്ടിയോടെയാണ് ഭർത്താവ് പെരുമാറിയത്.
പുറത്തു പോകുമ്പോൾ വാതില്‍ പൂട്ടി പോകുന്നു, തന്റെ സാന്നിധ്യത്തിലല്ലാതെ ആരോടും സംസാരിക്കരുത്, ടിവി കാണാൻ സമ്മതമില്ല, ജോലിക്ക് വിടില്ല തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഭാര്യ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഹർജിയിൽ പറയുന്നു.



