
കോട്ടയം: കോട്ടയത്ത് ചൂട് കൂടുന്നു.ഏതാനും ദിവസങ്ങളായി കോട്ടയത്ത് അനുഭവപ്പെടുന്നതു സാധാരണയേക്കാള്‍ ഒന്നു മുതല്‍ രണ്ടു ഡിഗ്രി വരെ കൂടിയ ചൂടായിരുന്നു.
തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് സൂചികയുള്ള പട്ടണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു ചങ്ങനാശേരി.സംസ്ഥാനത്തു കോട്ടയത്തു മാത്രമാണ് ഫെബ്രുവരിയില്‍ സാധാരണ നിലയിലുള്ളതിനേക്കാള്‍ കൂടിയ താപനില സ്ഥിരമായി രേഖപ്പെടുത്തുന്നതെന്നും നിരീക്ഷകള്‍ പറയുന്നു.
ഇത്തവണ ജനുവരിയില്‍ രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് കോട്ടയത്ത് നിരവധി ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.വേനല്‍ മഴ വൈകും തോറും ചൂട് ഉയരാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍ വര്‍ഷങ്ങളില്‍ 39 വരെ രേഖപ്പെടുത്തിയിട്ടുള്ള പകല്‍ താപനില ഇത്തവണ ഉയരുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
ശനിയാഴ്ച ജില്ലയില്‍ അനുഭവപ്പെട്ടത് ഈ വര്‍ഷം ജില്ലയില്‍ അനുഭവപ്പെട്ട റെക്കോര്‍ഡ് ചൂടായ 37 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ടത്. സാധാരണ നിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതലാണിതെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പുനലൂരേക്കാള്‍ 1.4 ഡിഗ്രിയും പാലക്കാട്ടേക്കാള്‍ 3.4 ഡിഗ്രിയും കൂടുതലായിരുന്നു ശനിയാഴ്ചയിലെ കോട്ടയം ചൂട്. ഒരാഴ്ച കൂടി ശക്തമായ ചൂട് തുടരുമെന്നാണു നിരീക്ഷകരുടെ മുന്നറിയിപ്പ്.



