
കാഞ്ഞിരപ്പള്ളി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആനക്കല്ല് വില്ലണിയിലെ കോഴി ഫാമിലെയും സമീപ പ്രദേശത്തെയും പക്ഷികളെ നശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെ മൃഗ സംരക്ഷണ വകുപ്പ്, റവന്യു, കൃഷി, ഫോറസ്റ്റ്, പോലീസ്, അഗ്നിശമന സേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം ആണ് കള്ളിംഗ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തിയത്.
ഫാമിലെ മൂവായിരത്തോളം കോഴികളെ കൂടാതെ ഫാമിനോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തിയ കോഴികളടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് 33 എണ്ണത്തിനെയും സമീപ പഞ്ചായത്തായ തിടനാട് ഒന്പതാം വാർഡിൽ 19 എണ്ണത്തിനെയുമാണ് കൊന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴികൾ ചത്തു വീണതോടെ നടത്തിയ പരിശോധനയിലാണ് എച്ച്5 എന്1 രോഗം കണ്ടെത്തിയത്.



