സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ ലോക്സഭ ചർച്ച ചെയ്യണം;കേരളം, തമിഴ്നാട് ഗവർണർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജനാധിപത്യത്തിൻ്റെ ശോഭ കെടുത്തുന്ന സംഭവങ്ങളെന്ന് ; ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം: സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള അഭിപ്രായ സംഘട്ടനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് .

video
play-sharp-fill

കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ബന്ധപ്പെട്ട് നിയമസഭകളിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ ജനാധിപത്യത്തിൻ്റെ ശോഭ കെടുത്തുന്ന സംഭവങ്ങളാണ്

സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അഭിപ്രായ സംഘട്ടനങ്ങൾ തുടർന്നു വരുന്ന സാഹചര്യത്തിൽ പാർലമെൻ്റിൽ ഈ വിഷയം ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പോലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കണം.

നിലവിലെ ധന ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥ സംസ്ഥാനത്തിൻ്റെ കടബാധ്യത സംസ്ഥാനത്തിൻ്റെ മൊത്തവരുമാനത്തിൻ്റെ മൂന്ന് ശതമാനത്തിൽ കൂടുവാൻ പാടില്ല എന്ന വ്യവസ്ഥയെക്കുറിച്ച് പുനർ ചിന്തനം നടത്തണം.

രാജ്യത്തിൻ്റെ വിദേശ നയം സംബന്ധിച്ച് ഇന്ന് ഒരു വ്യക്തതയില്ലാത്ത സ്ഥിതിയാണ്. ഗാസ,ഉക്രയിൻ എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇന്ത്യ പരമ്പരാഗതമായി ചേരിചേരാനയം സ്വീകരിച്ചു വന്നിരുന്ന രാജ്യമാണ്.

യുദ്ധം നടക്കുന്ന ഈ രണ്ട് രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധമുള്ള സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ക്രിയാത്മകമായ ഇടപെടൽ നടത്തണം.

ഈ കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ നമ്മുടെ വിദേശകാര്യ നയ രൂപീകരണത്തിലൂടെ കഴിയുന്നില്ല. ഇതാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദേശ നയത്തിൻ്റെ പരാജയമായി മാത്രമേ മറ്റു രാജ്യങ്ങൾ വീക്ഷീക്കുകയുള്ളു എന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

കാർഷിക മേഖലയും ആയിട്ടുള്ള പ്രശ്നങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യണം.റബ്ബറിന് കുറഞ്ഞ താങ്ങുവില നൽകി സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംഭരിക്കാനുള്ള നടപടി സ്വീകരിക്കണം.

റബ്ബർ വാണിജ്യ അസംസ്കൃത വസ്തുവാണ് എന്നതിൻ്റെ പേരിൽ മാറ്റി നിർത്തുന്നത് ശരിയല്ല. 22 ഇനങ്ങൾ സംഭരിക്കുന്നതിൽ വാണിജ്യ അസംസ്കൃത വസ്തുക്കളായ പരുത്തി, ചണം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ റബ്ബർ കുറഞ്ഞ താങ്ങുവില നൽകി സംഭരിക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ ഒരു ന്യായീകരണവും ഇല്ല.

അതിനാൽ റബ്ബർ കൂടി ഇതിൽ ഉൾപ്പെടുത്തി ന്യായ വില ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഏർപ്പെടുന്ന അന്താരാഷ്ട കരാറുകൾ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തണം. കരാറുകളുടെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനങ്ങളിലെ കർഷകർക്കാണ്.

അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുകയും അതോടൊപ്പം തന്നെ പാർലമെൻ്റിൽ ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും വേണമെന്ന് അദേഹം പറഞ്ഞു.

സമീപ കാലത്ത് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് എതിരെ അതി ശക്തമായ ആക്രമണങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് തടയാൻ ഫലപ്രദമായ ഒരു നടപടിയും സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നില്ല.

സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നമ്മുടെ ഭരണഘടന നൽകുന്ന അവകാശം ന്യൂനപക്ഷങൾക്ക് അവരുടെ വിശ്വാസവും ആചാര മര്യാദകൾ വച്ച് പുലർത്തി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും അദ്ദേശം ആവശ്യപ്പെട്ടു.

മനുഷ്യ വന്യജീവി സംഘർഷം അടിക്കടി പെരുകി കൊണ്ടിരിക്കുകയാണ്.ഇതിനുള്ള ശാശ്വത പരിഹാരം കണ്ടെത്തിയേ പറ്റു.

കേന്ദ്ര നിയമത്തിൽ ഭേദഗതി വേണമെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങനെയുള്ള ഭേദഗതികൾ തയ്യാറാക്കി വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടികൾ പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൻ്റെ കാര്യത്തിൽ രാജ്യത്ത് പുതിയ ദേശീയ പാതകൾ പ്രഖ്യാപിക്കണം. കേരളം പോലുള്ള സംസ്ഥാനത്ത് സമാന്തരമായി പോകുന്ന ദേശീയ പാതകൾ തമ്മിൽ ബന്ധിപ്പിച്ച് പുതിയ ദേശീയ പാതകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.