ആശുപത്രിയിൽ പോയി തിരിച്ചെത്തിയപ്പോൾ വീട് കുത്തിതുറന്ന നിലയിൽ; മാങ്ങാനത്ത്‌ വീടിന്റെ മുൻവാതിൽ തകർത്ത് വൻകവർച്ച; 50 പവൻ സ്വർണം കവർന്നു;സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

Spread the love

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനം സ്കൈലൈൻ വില്ലയിൽ വീടിന്റെ മുൻവാതിൽ തകർത്ത് വൻകവർച്ച. 84-കാരി അമ്മയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവും വിലകൂടിയ വാച്ചുകളുമാണ് കവർന്നത്.

വില്ലയിൽ അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവർ ആശുപത്രിയിൽപോയ ശനിയാഴ്ച രാവിലെയാണ് മോഷണം നടന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഈ കോട്ടേജിന്റെ പിന്നിലുള്ള ഒരു വീട്ടിൽ മോഷണശ്രമവും ഒരു കട കുത്തിത്തുറന്ന് 1000 രൂപയും മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് അന്നമ്മ തോമസിനെയുംകൊണ്ട് മകൾ സ്നേഹ, ബന്ധുവിന്റെ സഹായത്തോടെ ശനിയാഴ്ച വെളുപ്പിനെ രണ്ടുമണിയോടെ ആംബുലൻസിൽ ആശുപത്രിയിൽ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ ആറുമണിയോടെ ഇരുവരും തിരിച്ചുവരുമ്പോൾ വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം നടത്തിയിരുന്നു. വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

താെഴയും മുകളിലുമായുള്ള നാല് മുറികളിലേയും അലമാരകൾ തുറന്ന് സാധനങ്ങൾ പുറത്തിട്ടു അലങ്കോലമാക്കിയിരുന്നു. താഴത്തെ മുറിയിലെ സ്റ്റീൽ അലമാരയിൽ പല പ്ളാസ്റ്റിക് പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന സ്വർണവും വാച്ചുകളുമാണ് മോഷണം പോയതെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.

വല്ലപ്പോഴും ഉപയോഗിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമേ ചെറിയ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന െെദനംദിനം ഉപയോഗിക്കുന്ന ചെറിയ ആഭരണങ്ങളും മോഷണത്തിൽപെടുന്നു. പാസ്‌പോർട്ട്, കാറിന്റെ താക്കോൽ അടക്കമുള്ള വിലപ്പെട്ട രേഖകൾ എന്നിവ അലമാരയിൽനിന്ന് പുറത്ത് വാരിവലിച്ചിട്ടിരുന്നു.

തുടർന്ന് സ്നേഹ, വിവരം കോട്ടയം ഈസ്‌റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്‌റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷൻ എസ്എച്ച്‌ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വില്ലയുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. ഇതരസംസ്ഥാന മോഷ്ടാക്കളെ ചുറ്റിയാണ് ആദ്യ അന്വേഷണം.

അവർ അഞ്ച് പേർ; 16-ൽനിന്ന് 21-ാം കോട്ടേജിലേക്ക്

പ്രധാന ഗേറ്റ് കടന്നാൽ വളരെ അടുത്താണ് വില്ലയിലെ 21-ാംനമ്പർ കോട്ടേജ്. മുൻഗേറ്റിൽ നിന്നാൽ സെക്യൂരിറ്റിക്ക് കാണാൻ കഴിയുന്നത്ര അകലം. അടുത്ത വീടുകൾ, റോഡ് എന്നിവിടങ്ങളിലെ സിസിടിവി ക്യാമറകളിലെ കാഴ്ചകൾ കാട്ടിത്തരുന്നത് സിനിമകളിൽ കാണുന്നത്ര ഉദ്വേഗനിമിഷങ്ങൾ.

വലിയ സന്നാഹങ്ങളോടെ എത്തിയത് അഞ്ച് കള്ളന്മാർ. ഇവർ രാത്രിയിൽ ഇരുട്ട് വീണപ്പോൾ 16-ാം നന്പർ കോട്ടേജിൽ കയറിയിരുന്നു. കോട്ടേജിന്റെ പിന്നിലുള്ള മതിലിലൂടെ അകത്ത് കടന്നതെന്നാണ് ക്യാമറയിൽനിന്ന് മനസ്സിലാകുന്നത്.. വെളുപ്പിനെ രണ്ടുമണിയോടെ 21-ാം നന്പർ കോട്ടേജിന് മുന്നിൽ ആംബുലൻസ് എത്തിയ ശബ്ദം കേട്ടതോടെയാകണം കള്ളന്മാർ ആ കോട്ടേജ് ലക്ഷ്യമിട്ടത്.

എല്ലാ കോട്ടേജുകളുടെയും മുന്നിലെ പൊതുവഴി ഒഴിവാക്കി. പകരം ഇരുകോട്ടേജുകൾക്കിടയിലുള്ള മതിലുകൾ ഒന്നൊന്നായി ചാടിയാണ് കള്ളന്മാർ 21-ാം നന്പർ കോട്ടേജിൽ എത്തിയതെന്ന് ക്യാമറയിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നൂവെന്ന് അന്നമ്മ തോമസിന്റെ ബന്ധുകൂടിയായ എബി ചാക്കോ ജോർജ് പറയുന്നു.