പാചക വാതക പ്രതിസന്ധി;കോട്ടയത്ത് 25ശതമാനം ഹോട്ടലുകള്‍ക്കും താഴുവീണു; കാന്റീനുകളും ബേക്കറികളും തട്ടുകടകളുമടക്കം പൂട്ടി; അടുപ്പ് പുകയാൻ നെട്ടോട്ടം

Spread the love

കോട്ടയം :പശ്ചിമേഷ്യയിലെ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ ജില്ലയിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. പ്രമുഖ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായി.

video
play-sharp-fill

ജില്ലയില്‍ 25ശതമാനം ഹോട്ടലുകള്‍ അടച്ചതായാണ്‌ ഹോട്ടല്‍ ആൻഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്റെ കണക്ക്‌. നിലവില്‍ പ്രവർത്തിക്കുന്ന ഹോട്ടലുകള്‍തന്നെ ഉ‍ൗണും ഗ്യാസ്‌ കൂടുത

വിറകടുപ്പിലേക്ക് മാറാൻ ശ്രമിക്കുന്നവരെ വല്ലാതെ വലയ്ക്കുകയാണ് വിറകിന്റെ വില. വിറക് കെട്ടിന് 300 മുതലാണ് നിലവിലെ വില. തടിമില്ലുകളിൽ നിന്നുള്ള പാഴ്ത്തടികൾക്ക് പോലും വൻ ഡിമാൻഡാണിപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്യാസ് ക്ഷാമം പരിഹരിക്കാൻ സാദ്ധ്യമായ ഇടങ്ങളിലെല്ലാം വിറകടുപ്പുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഇതിന് സ്ഥലസൗകര്യമില്ല.

കുമരകം ടൂറിസം മേഖലയിലെ ബോട്ടുകളുടെ പ്രവർത്തനത്തെയും ക്ഷാമം ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌. ബോട്ടുകളില്‍ പാചകത്തിന്‌ പാചകവാതകമല്ലാതെ മറ്റ്‌ ബദല്‍മാർഗങ്ങള്‍ ഉപയോഗിക്കാനുമാകില്ല.

സ്വകാര്യ ഏജൻസികളില്‍ വലിയ വിലയ്‌ക്ക്‌ ഗ്യാസ്‌ വില്‍ക്കുന്നതായും വ്യാപാരികള്‍ പറയുന്നു. ഏജൻസികള്‍ കേന്ദ്രീകരിച്ച്‌ താലൂക്ക്‌ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്‌.

പ്രതിസന്ധി മുന്നില്‍ക്കണ്ട്‌ വേണ്ടത്ര എല്‍പിജി കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതാണ്‌ പാചകവാതകക്ഷാമം രൂക്ഷമാക്കിയത്‌.