
കോട്ടയം: കോട്ടയം നഗരത്തിലെ തിരക്കിനിടയിലെ പോലീസ് പരിശോധനക്കെതിരേ പരക്കെ ആക്ഷേപം. പ്രധാനമായും ഗാന്ധി സ്ക്വയറിലെ പരിശോധനക്കെതിരേയാണ് പരാതി ഉയരുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുന്നത് സ്ഥിരമായി ഗാന്ധി സ്ക്വയറിലാണ്.
ഇവിടം നല്ല തിരക്കുള്ള സ്ഥലമാണ്. വണ്ടി തടഞ്ഞിട്ട് പരിശോധന നടത്തുമ്പോൾ ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ വരുന്നവരെ ലക്ഷ്യമിട്ടാണ് ഇവിടുത്തെ പരിശോധന.
അതേസമയം നഗരത്തിൽ എത്രയോ ബാറുകളുണ്ട്. അതിനടുത്തു നിന്ന് പരിശോധിച്ചാൽ പോരെ എന്നാണ് ചിലർ ചോദിക്കുന്നത്. അടുത്ത നാളിൽ കുടയംപടിയിൽ ബാർ തുടങ്ങിയതോടെ ഇവിടെ എന്നും അലമ്പാണ്. മദ്യപാനികളുടെ അഴിഞ്ഞാട്ടമാണന്ന് കവലയിലെ വ്യാപാരികൾ പരാതിപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇവിടെ ഒരിക്കലും പോലീസ് വരില്ല. ഊതിക്കുകയുമില്ല.
ബാറുകൾക്കു മുന്നിലോ അൽപം മാറിയും ഒന്നും പരിശോധ നടത്താൻ പോലീസ് എന്തേ മടിക്കുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
ഗാന്ധി സ്ക്വയറിലെ പരിശോധന നീണ്ട് ഒടുവിൽ ഗാന്ധിയെ ഊതിക്കുമോ എന്നാണ് ഒരു ഗാന്ധിയൻ ചോദിച്ചത്. എന്തായാലും പവിത്രമായ ഒരിടമായാണ് ഗാന്ധി സ്ക്വയറിനെ ഗാന്ധി അനുകൂലികൾ കരുതുന്നത്. അങ്ങനെയുള്ള ഗാന്ധി സ്ക്വയറിനെ മദ്യപരിശോധനയിൽ നിന്ന് ഒഴിവാക്കി കൂടെ എന്നാണ് ഗാന്ധിയൻ ചിന്താഗതിക്കാരുടെ ചോദ്യം.