
കോട്ടയം മാണിക്കുന്നത്ത് ഷെയർഹോംസ് ഫ്ലാറ്റിലെ മലിനജലം റോഡ് പുറമ്പോക്കിലേക്ക്: അനധികൃതമായി മാലിന്യജലം ഒഴുക്കുന്നതിന് റോഡിനോട് ചേർന്ന് കുഴിയുണ്ടാക്കി: മലിനജലം കുഴിയിലേക്ക് എത്തുന്നതോടെ നാട്ടുകാരുടെ കുടിവെള്ളം മുട്ടും; സകല നിയമങ്ങളും കാറ്റിൽ പറത്തി ഷെയർ ഹോംസ്
കോട്ടയം: മുനിസിപ്പൽ പ്രദേശമായ തിരുവതുക്കൽ മാണിക്കുന്നത്ത് ഫ്ലാറ്റുടമ റോഡ് വക്കത്ത് മലിനജലം സംഭരിക്കുന്നതിനായി കുഴി ഉണ്ടാക്കി
ഫ്ലാറ്റിലെ മലിനജലം ഒഴുക്കി കളയാൻ റോഡരികിലെ പുറമ്പോക്കിൽ അനധികൃതമായി കുഴിയുണ്ടാക്കിയിരിക്കുകയാണ്. മാണിക്കുന്നത്തെ ഷെയർഹോംസ് ഫ്ലാറ്റുടമയാണ്
പൊതുജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തി ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ്റി പത്തോളം താമസക്കാരുടെ മുറികളിൽ നിന്നുള്ള മലിനജലം പൈപ്പ് വഴി എത്തിച്ച് റോഡ് പുറമ്പോക്കിൽ കുഴിയുണ്ടാക്കി ഒഴുക്കി കളയാനാണ് പദ്ധതി. ഇതിനായി റോഡ്സൈഡിൽ
വലിയ കുഴിയുണ്ടാക്കി പണികൾ നടത്തിവരികയാണ്.
ഫ്ലാറ്റിന് ചുറ്റും ധാരാളം സ്ഥലമുണ്ട്. എന്നാൽ അവിടെയൊന്നും കുഴിയെടുത്ത് മലിനജലം
ഒഴുക്കി കളയാതെ പൊതുസ്ഥലത്ത് മലിന ജലം സംഭരിക്കാൻ കുഴിയുണ്ടാക്കിയത് വൻ
പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മാണിക്കുന്നത്തു നിന്നും പാറേച്ചാൽ ബൈപ്പാസിലേക്കുള്ള റോഡിൻ്റെ സൈഡിൽ ആണ്
അനധികൃതമായി കുഴിയെടുക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിൽ കൂടി ദിവസവും കടന്നു പോകുന്നത്.
റോഡ് സൈഡിൽ തന്നെ കുഴി എടുത്തിരിക്കുന്നതിനാൽ വാഹനം മറിഞ്ഞ് വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
വഴിയാത്രക്കാർ കാൽ തെറ്റി വീണാലും മലിനജലത്തിലേക്കാവും വീഴുക.
ഫ്ലാറ്റിൽ നിന്ന് ഓടയുണ്ടാക്കി അതിൽ പൈപ്പ് സ്ഥാപിച്ച് പൊതുസ്ഥലത്തു നിർമിച്ച
കഴിയിലേക്ക് മലിനം ഒഴുക്കാനാണ് നീക്കം. അനധികൃത നിർമ്മാണം പൊളിച്ചുകളയണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, ആർഡിഒയ്ക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.