
കോട്ടയം: കുമാരനല്ലൂർ സംക്രാന്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാഗ് ബസാർ എന്ന സ്ഥാപനത്തിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ വൈകിട്ട് ഒൻപത് മണിയോടെയാണ് സംഭവം.

നഗരസഭ നാലാം വാർഡിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി റിയാസ് മുഹമ്മദ് വിവരം കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റിൽ അറിയിച്ചു.

കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിലെ അനൂജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. തുടർന്ന് ഇവർ രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. ഇതോടെയാണ് തീ നിയന്ത്രണ വിധേയമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


