തിരുനക്കര കാരാപ്പുഴയിൽ വീട്ടിൽ തീപിടിത്തം;വീട്ടിലെ മെത്തയിൽ തീ പടരുകയായിരുന്നു;അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി

Spread the love

കോട്ടയം∙ കോട്ടയം തിരുനക്കര കാരാപ്പുഴയിൽ വീട്ടിൽ തീപിടിത്തം.ഉടൻ
അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. കാരാപ്പുഴ വാസൻ ഐ-കെയറിനു സമീപം വൈകിട്ട് ആറേകാലോടെ എളപൂങ്കൽ മോൻസിയുടെ വസതിയിലായിരുന്നു സംഭവം. മോൻസിയുടെ കിടപ്പുമുറിയിലെ മെത്തയിൽ തീ പടരുകയായിരുന്നു എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.

മെത്ത പൂർണമായി കത്തി നശിച്ചു. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നു സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ അറിയിച്ചു. പുക ഉയർന്നതോടെ നാട്ടുകാർ അഗ്നിരക്ഷാ സേനയിൽ വിവരമറിയിക്കുകയായിരുന്നു.