
കോട്ടയം :കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20 മുതൽ 26വരെ അനശ്വര തിയേറ്ററിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള “യുടെ ഓൺലൈൻ രെജിസ്ട്രേഷൻ ഫെബ്രുവരി 10മുതൽ ആരംഭിക്കാൻ കോട്ടയം പ്രസ് ക്ലബ്ബിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനിച്ചു.
13 മുതൽ അനശ്വര തിയേറ്ററിൽ ഡെലീഗേറ്റ് സെൽ പ്രവർത്തനം ആരംഭിക്കും. ഏഴു ദിവസം നീളുന്ന മേളയിൽ മുതിർന്നവർക്ക് 700രൂപയും വിദ്യാർത്ഥികൾക്ക് 300രൂപയുമാണ് ഡെലീഗേറ്റ് ഫീ.മേളയുടെ സിഗനേച്ചർ ഫിലിം ചെയ്യാൻ താല്പര്യം ഉള്ളവർ [email protected] എന്ന മെയിലിൽ ബന്ധപ്പെടണം.
വിവിധ വിഭാഗങ്ങളിൽ ആയി 35ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഓസ്ക്കാർ ചിത്രങ്ങൾ, ഐ എഫ് എഫ് കെ യിൽ അവാർഡ് നേടിയ ചിത്രങ്ങൾ, ദേശീയ പുരസ്കാരം നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമ എന്നിവയോടൊപ്പം കോട്ടയം ജില്ലയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ സിനിമ കൾ അടങ്ങിയ”കോട്ടയം സിനിമ പൈതൃകം”വിഭാഗത്തിൽ 7 ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റ് ജയരാജ്, സെക്രട്ടറി പ്രദീപ് നായർ, ട്രഷറര്‍ സജി കോട്ടയം എന്നിവർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ സജി കോട്ടയം മുൻ വർഷത്തെ ചലച്ചിത്ര മേളയുടെ കണക്ക് അവതരിപ്പിച്ചു. ചർച്ചയിൽ ജൂബിലി ജോയ് തോമസ്, മാക്ട ചെയർമാൻ ജോഷി മാത്യു, തേക്കിൻ കാട് ജോസഫ്, ചലച്ചിത്ര അക്കാദമി റീജണൽ കോഓർഡിനേറ്റർ ഷാജി അമ്പാട്ട്, വിനോദ് ഇല്ലമ്പള്ളി, ആരതി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.



