
കോട്ടയം: ലോക സിനിമകൾ ചർച്ച ചെയ്യുന്ന അനശ്വര തീയറ്ററിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ചലച്ചിത്ര പ്രവർത്തകരുടെയും മറ്റു കലാ സാങ്കേതിക പ്രവർത്തകരുടെയും പങ്കാളിത്തം കൂടി വരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള ചലചിത്ര സാങ്കേതിക പ്രവർത്തകരാണ് സിനിമാ കാണാനായി എത്തുന്നത്.
‘കോട്ടയം രാജ്യാന്തര ചലച്ചിത്രമേള’യിൽ ജീവിത സത്യങ്ങൾ വിളിച്ചോതുന്ന നാനാ ഭാഷാചിത്രങ്ങളുടെ പ്രദർശനം 26ന് സമാപിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോൽപാവക്കൂത്തുകളുടെ കഥപറഞ്ഞ നിഴലാഴം ഇന്ന്പ്രദർശിപ്പിച്ചു.കൂത്തുമാടത്തിൽ കുറുകെ വലിച്ചു കെട്ടിയ നീളൻ വെള്ളത്തിരശീലയ്ക്കും, നിറഞ്ഞു കത്തുന്ന ദീപങ്ങൾക്കും ഇടയിൽ തകർത്താടുന്ന തോൽപ്പാവകളുടെ സ്പന്ദനം, അ തിനുമിപ്പുറം ജീവനും ശബ്ദവും നൽകി പാവകൾക്ക് ഉയിർ നൽകുന്ന കലാകാരന്മാ രുടെ കഥയുമായി വന്ന നിഴലാഴത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മലയാളത്തിൽ ആദ്യമായി ആണ് തോൽപ്പാവകൂത്ത് ഒരു മുഴുനീള പ്രമേയമാക്കിയ സിനിമ വരുന്നത്. രഘുനാഥപുലവർ, മകൻ ഭരതൻ, കൊച്ചുമകൻ എന്നിങ്ങനെ മൂന്നു തലമുറയിലൂടെ കടന്നു പോകുന്ന തോൽപവാകൂത്തിന്റെ കഥ യാണ് നിഴലാഴം. അന്യം നിന്നു പോകാതെ, തോൽപ്പാവകൂത്തെന്ന കലാരൂപത്തെ യും ഒരു കൂട്ടം കലാകാരൻമാരുടെ അതിജീവനവുമാണ് രാഹുൽ രാജ് നിഴലാഴം എന്ന സിനിമയിലൂടെ പറഞ്ഞത്.
കിഫ് ചെയർമാൻ സംവിധായകൻ ജയരാജ് നിഴലാഴം സംവിധയകൻ രാഹുൽ രാജി നെ മെമെന്റോ നൽകി ആദരിച്ചു. സിനിമയുടെ സാങ്കേതിക പ്രവർത്തകർ, കിഫ് സെക്രട്ടറി സംവിധായകൻ പ്രദീപ് നായർ, തിയറ്റർ സിനിമയുടെ സംവിധായകൻ സജിൻ ബാബു പങ്കെടുത്തു. ഓസ്‌കാറിൽ മത്സരിക്കുന്ന ബുഗോണിയ, സജിൻ ബാബുവിന്റെ തിയേറ്റർ എന്നിവയും പ്രദർശിപ്പിച്ചു.ബുഗോണിയ, നിഴലാഴം എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു.
ഓപ്പൺ ഫോറത്തിൽ അനിമഷൻ, വിഷ്വൽ എഫക്‌ട്, ഗേമിംഗ്, കോമിക് എന്നീ വിഷയത്തിൽ നടന്ന ചർച്ചയിൽ ഡെൻസിൽ ആന്റണി വിഷയം അവതരിപ്പിച്ചു. എവിജിസി എന്ന ഈ മേഖല ഇന്ത്യയിൽ വലിയ വളർച്ചയിലാണെന്നും സംസ്ഥാന സർക്കാർ അതിന്റെ സാധ്യത കണ്ടെത്താനായി നയരൂപീകരണം നടത്തി കൊണ്ടിരി ക്കുകയാണെന്നും ഡെൻസിൽ വ്യക്തമാക്കി.
നാളത്തെ സിനിമ
24- ചൊവ്വ : 9.30 – ബൽഗാം (തെലുങ്ക്), 12.00 –ആത്മാപാം ലെറ്റ് (മറാത്തി), 2.30 – ശേഷിപ്പുകൾ (മലയാളം), 6.00 – ഈഫ് ഓൺ വിന്റേഴ്സ് നൈറ്റ് (ഹിന്ദി), 8.30 – ദി ബാങ്ക്വിറ്റ് ഓഫ് പ്രൈമൽ ലൗവ് (മലയാളം).



