മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്;ഒളിവിൽ കഴിഞ്ഞത് 20 വർഷത്തോളം; പൂർവ വിദ്യാർത്ഥി സംഗമത്തിനായി കോട്ടയത്തെത്തിയത് വിനയായി;സാഹസികമായി പ്രതിയെ പിടികൂടി വാകത്താനം പോലീസ്

Spread the love

കോട്ടയം: മുക്കുപണ്ടം പണയം വെച്ചു തട്ടിപ്പ് നടത്തി വർഷങ്ങളായി മുങ്ങി നടന്ന പ്രതി വാകത്താനം പോലീസിന്റെ പിടിയിലായി. സുധീർ ഫാത്തിമ മൻസിൽ കുമാരനല്ലൂർ ആണ് പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

കോട്ടയം, ആർപ്പൂക്കര, പനമ്പാലo ഭാഗത്തും തിരുവനന്തപുരം, വഞ്ചിയൂർ ,എറണാകുളം,പെരുമ്പാവൂർ,
തൃശൂർ , പാലക്കാട് നെല്ലിയാമ്പതി എന്നിവിടങ്ങളിലായി 20 വർഷം ഒളിവില്‍ താമസിച്ച് വരികയായിരുന്നു പ്രതി .

പ്രതിയുടെ എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥി സംഗമത്തിന് ഈ വര്ഷം കോട്ടയത്തെത്തി.വാകത്താനം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക്
പാലക്കാട് നെല്ലിയാമ്പതിയിൽ വെച്ച് അപകടം ഉണ്ടായി. തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയായിരുന്ന പ്രതിയെ കണ്ടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ പരിക്കേറ്റിരുന്ന പ്രതിയെ പരിക്കു ഭേദമാവുന്നതു വരെ നിരീക്ഷിച്ച് ഇന്ന് കുമാരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനക്ക് ശേഷം ചങ്ങനാശ്ശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി

കോട്ടയം, ചിങ്ങവനം പോലീസ് സ്റ്റേഷൻ, വൈക്കം പോലീസ് സ്റ്റേഷൻ
എറണാകുളം സെട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ കേസുകളിൽ വാറണ്ട് നിലവിലുണ്ട്.

ഗാന്ധിനഗർ ,പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.