
കോട്ടയം: എക്സൈസ് വകുപ്പ് കോട്ടയം വിമുക്തി മിഷന്റെ നേതൃത്വത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പുഞ്ചവയൽ, ശ്രീ ശബരീശ കോളേജ് മുരിക്കുംവയൽ, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി കാഞ്ഞിരപ്പള്ളി, വിമുക്തി ഡീ അഡിക്ഷൻ സെൻറർ പാലാ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വ്യാജ മദ്യത്തിനും ലഹരിക്കും എതിരെ ബോധവൽക്കരണ സെമിനാറും,ഭവന സന്ദർശനവും, എക്സിബിഷനും, ലഹരി വിരുദ്ധ കലാപരിപാടികളും നടത്തി.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ.ആർ സെമിനാർ ഉദ്ഘാടനം ചെയ്തു.
ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ എസ്. ടി.ഡിപ്പാർട്ട്മെൻറ് ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസർ സജു എസ് അധ്യക്ഷതവഹിച്ചു. കോട്ടയം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എം.കെ പ്രസാദ് ആമുഖ സന്ദേശം നൽകി.
മുരിക്കും വയൽ ശ്രീശബരീശ കോളേജ് പ്രിൻസിപ്പാൾ ശ്രീ ജിജീഷ് എം മുഖ്യസന്ദേശം നൽകി. ശബരീശ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് മേധാവി ബീബി അസീസ് മോൾ ലഹരി വിരുദ്ധ സന്ദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊമ്പുകുത്തി ഊര് മൂപ്പൻ വിശ്വനാഥൻ, കൊമ്പുകുത്തി ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു എം, ശബരീശാ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഹരീഷ് കുമാർ വി ജി എന്നിവർ ആശംസകൾ അറിയിച്ചു.
വിമുക്തി ഡിഅഡിക്ഷൻ സെൻറർ മെഡിക്കൽ ഓഫീസർ ഡോ. പാർവതി ദാമോദരൻ, ബെന്നി സെബാസ്റ്റ്യൻ വിമുക്തി മിഷൻ അഡ്വക്കേറ്റ് അഞ്ചലി കൃഷ്ണ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി കാഞ്ഞിരപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
വ്യാജമദ്യത്തിനും ലഹരി ഉപയോഗത്തിനും എതിരെ ശ്രീ ശബരീശ കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ കൊമ്പുകുത്തി ജംഗ്ഷനിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രദേശവാസികളുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു.
ബോധവൽക്കരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ജില്ലാ വിമുക്തി മിഷൻ മാനേജരുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി ഉദ്യോഗസ്ഥർ, ട്രൈബൽ പ്രമോട്ടേഴ്സ്, സോഷ്യൽ വർക്ക് വിദ്യാർഥികൾ, വോളണ്ടിയേഴ്സ് എന്നിവരെ ഉൾപ്പെടുത്തി ഭവന സന്ദർശനവും നടത്തി.
ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന എക്സിബിഷൻ ബോർഡുകളും പ്രദർശിപ്പിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അനീഷ കെ.എസിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ഗൈഡൻസ് നൽകി .
തുടർന്ന് ലഹരിക്കെതിരെ വിവിധങ്ങളായ കലാപരിപാടികളും അവതരിപ്പിച്ചു. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനു കെ.ബി സ്വാഗതവും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജയേഷ് കെ.വി നന്ദിയും പറഞ്ഞു.
ലഹരി നിർമാർജന ലക്ഷ്യത്തിലേക്ക് വിമുക്തി മിഷനോടൊപ്പം സാമൂഹ്യ സേവനരംഗത്ത് പങ്കാളികളായ വിദ്യാർഥികൾക്ക് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.
കൊമ്പുകുത്തി മേഖലയിലെ പ്രദേശവാസികൾ, ഗവൺമെൻറ് ട്രൈബൽ സ്കൂൾ വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, ശബരീശ കോളേജ് വിദ്യാർത്ഥികൾ, പാരാ ലീഗൽ വോളണ്ടിയേഴ്സ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.



