
കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗീകാരം കുമരകം ഗവ.വിഎച്ച്എസ്എസ്സിന്: എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ.സാബു തോമസിൽ നിന്ന് സ്കൂൾ പിടിഎ ഭാരവാഹികളും അദ്ധ്യാപകരും കുട്ടികളും ചേർന്ന് മികച്ച സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി.
കോട്ടയം : വെസ്റ്റ് സബ് ജില്ലയിലെ ഗവ.ഹൈസ്കൂളുകളിൽ മികച്ച സ്കൂളിനുള്ള അംഗീകാരം കുമരകം ഗവ.വിഎച്ച്എസ്എസ്സിന്. 2024-2025 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ജില്ലാതല പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മികച്ച അക്കാദമിക നിലവാരം പുലർത്തി വരുന്ന സ്കൂൾ, അക്കാദമികേതര പ്രവർത്തനങ്ങളിലും കായിക മേളകളിലും ഈ വർഷം മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
കോട്ടയം സിഎംഎസ്സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് കോട്ടയം വെസ്റ്റ് എഇഒ അനിതാ പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ.സാബു തോമസിൽ നിന്ന് സ്കൂൾ പിടിഎ ഭാരവാഹികളും അദ്ധ്യാപകരും കുട്ടികളും ചേർന്ന് മികച്ച സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച കവയിത്രി കൂടിയായ എച്ച്എം സുനിതയുടെ നേതൃത്വത്തിലുള്ള ഹൈസ്കൂൾ സ്റ്റാഫും പ്രിൻസിപ്പാൾ ബിയാട്രീസിന്റെ നേതൃത്വത്തിലുള്ള ഹയർ സെക്കൻ്ററി സ്റ്റാഫും വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ബിജീഷിന്റെ നേതൃത്വത്തിലുള്ള വിഎച്ച്എസ്ഇ സ്റ്റാഫിൻ്റെയും
ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളും വി.എസ്.സുഗേഷിൻ്റെ നേതൃത്വത്തിലുള്ള പിടിഎയുടേയും വി.കെ. ചന്ദ്രഹാസൻ, കെ.ആർ.സജ്ജയൻ, രാജു മാത്യു വിശാഖംതറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൂർവ വിദ്യാർത്ഥി സംഘടനയുടെയും ശക്തമായ പിന്തുണയുമാണ് കുമരകം
ഗവ.ഹൈസ്കൂളിനെ മികവാർന്ന നേട്ടങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. ശീതികരിച്ച വിപുലമായ സയൻസ്, കംപ്യൂട്ടർ ലബോറട്ടറികളും കോട്ടയം ജില്ലയിലെ ഏക വിർച്വൽ ലാബ് സൗകര്യവും വിശാലമായ കളിസ്ഥലവും വിശാലമായ ലൈബ്രറിയും സ്മാർട്ട് ക്ലാസ് മുറികളും
സ്കൂൾ കൗൺസിലറുടെ സേവനവും ദിവസേനയുള്ള പോഷകാഹാര വിതരണവും സൗജന്യ യോഗാ ക്ലാസ്സും കുട്ടികൾക്ക് വ്യക്തിഗതമായി നല്കുന്ന ശ്രദ്ധയും സുദൃഢമായ അധ്യാപക രക്ഷാകർ തൃബന്ധവും കുമരകം ഗവ.വിഎച്ച്എസ്എസ്സിന്റെ മാത്രം പ്രത്യേകതകളാണ്. 2025-2026 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.