
പൊൻകുന്നം: ബസിലെ യാത്രക്കാർക്ക് ഉപ്പേരി വിതരണം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാർ. കോട്ടയം-എരുമേലി റൂട്ടില്‍ സർവീസ് നടത്തുന്ന അമീൻ, ബോയിംഗ്, ലക്ഷ്മി എന്നീ ബസുകളിലാണ് ഇന്നലെ വേറിട്ട ഓണാഘോഷം നടന്നത്.
ഉപ്പേരിയും ശർക്കരവരട്ടിയും അടങ്ങിയ ചെറിയ പായ്ക്കറ്റുകളാണ് യാത്രക്കാർക്ക് ബസ് ജീവനക്കാർ നല്‍കിയത്. എല്ലാ യാത്രക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ മാനേജ്‌മെന്‍റ് ആൻഡ് സ്റ്റാഫ് അമീൻ, ബോയിംഗ്, ലക്ഷ്മി എന്ന് രേഖപ്പെടുത്തിയ കവറിലാണ് ഉപ്പേരി വിതരണം ചെയ്തത്.
എല്ലാ വർഷവും ഓണത്തിന് ഉപ്പേരിയും ക്രിസ്മസിന് കേക്കും സ്ഥിരം യാത്രക്കാർക്ക് വിതരണം ചെയ്യാറുണ്ടെന്ന് അമീൻ ബസുടമ യൂസഫ് ചിറക്കുഴി പറഞ്ഞു. ഇതിനു

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറമേ ബസില്‍ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരില്‍ ആരെങ്കിലും അവർ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു സ്ഥലം മാറിപ്പോവുകയോ പെൻഷനാവുകയോ ചെയ്താല്‍ അവർക്ക് ഗിഫ്റ്റ് നല്‍കാറുണ്ടെന്നും യൂസഫ് പറഞ്ഞു. ഇതിന് പുറമേ ബസില്‍ സ്ഥിരം യാത്രക്കാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുമുണ്ട്.