
കോട്ടയം: സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷ നവംബർ എട്ടിന്(ശനിയാഴ്ച) ആരംഭിക്കും. ജില്ലയിൽ 19 വയസ്സ് മുതൽ 73 വയസ്സ് വരെയുള്ള 237 പഠിതാക്കളാണ് പരീക്ഷ എഴുതുന്നതെന്ന് സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അറിയിച്ചു. 52 പുരുഷൻമാരും 185 സ്ത്രീകളുമാണ് പരീക്ഷ എഴുതുന്നത്.
നവംബർ എട്ട്, ഒൻപത്, 16, 17, 18 തീയതികളിലാണ് പരീക്ഷ. കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന 73 വയസ്സുള്ള പി.എം. മാത്യുവാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്.
കോട്ടയം ഗവൺമെന്റ് മോഡൽ ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി ഗവൺമെന്റ് മോഡൽ ഹൈസ്‌കൂൾ, പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂൾ എന്നിവയാണ് മറ്റു പരീക്ഷാ കേന്ദ്രങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



