വോട്ട് ചെയ്തു,സഖാവിന് തന്നെ; മഷി പുരട്ടിയ വിരൽ വി.എൻ വാസവനെ കാണിച്ച് വൽസമ്മ;കൈപ്പുഴ സെൻ്റ് തോമസ് അസൈലം കോൺവൻ്റിൽ സന്ദർശനം നടത്തി വി.എൻ വാസവൻ

Spread the love

കോട്ടയം: ഇടതുപക്ഷതിനല്ലെ അമ്മേ വോട്ട് ?പിന്നല്ലാതെ… മഷി പുരട്ടിയ വിരൽ കാട്ടി വൽസമ്മ പറഞ്ഞു. വോട്ട് ചെയ്യാൻ തുടങ്ങിയ കാലം മുതലെ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത് ഇനി ഒട്ട് മാറത്തുമില്ല.

video
play-sharp-fill

എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ വോട്ട് അഭ്യർത്ഥിക്കാനായി കൈപ്പുഴ സെൻ്റ് തോമസ് അസൈലം കോൺവൻ്റിൽ എത്തിയപ്പോൾ വീട്ടിലെ വോട്ട് ചെയ്ത വൽസമ്മയുടെ മറുപടിയായിരുന്നു ഇത്.

സ്വന്തം വോട്ടറെ ആദ്യമായി കണ്ടതിൻ്റെ സന്തോഷം സ്ഥാനാർഥിയും പ്രകടിപ്പിച്ചു. ദിന്നശേഷിക്കാരിയായ വൽസമ്മ വീട്ടിലോട്ട് വിഭാഗത്തിലാണ് വോട്ട് ചെയ്തത്. ഭിന്നശേഷിക്കാർക്ക് വേണ്ടി മാത്രമായുള്ള അസൈലം കോൺവെൻ്റിൽ 72 പേർ താമസിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

32 പേർ നിലവിൽ വോട്ട് ചെയ്തു. 36 പേർക്ക് പെൻഷനും ലഭിക്കുന്നുണ്ട്. ഇടതു സർക്കാർ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് പെൻഷൻ കിട്ടുന്നതെന്നും സ്ഥാനാർഥിയുടെ കൈകൾ ചേർത്ത് പിടിച്ച് ലൂസിയമ്മയും പറഞ്ഞു.

എല്ലാവരോടും വിശേഷങ്ങൾ തിരക്കി ഒപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമായിരുന്നു സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് നീണ്ടൂർ ആരുണോദയം എസ്എൻഡിപി ക്ഷേത്രത്തിൽ പൊങ്കാലയിൽ പങ്കെടുത്തു.

കൈപ്പുഴ പാലത്തുരുത്ത് പള്ളിയിലും മഠത്തിലും സന്ദർശനം നടത്തി. ശേഷം കുടമാളൂർ കല്യാണ സൽക്കാരത്തിലും മരണാനന്തര ചടങ്ങുകളിലും സാനിദ്ധമറിയിച്ചു.

എൽഡിഎഫിൻ്റെ നേതൃയോഗത്തിൽ പങ്കെടുത്തു. ശേഷം വൈകിട്ടോടെ പരിപ്പ് വരമ്പിനകം നിവാസികളുടെ കുടുംബയോഗത്തിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ ആളുകൾ സ്ഥാനാർഥിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പരിപ്പ് – തൊള്ളായിരം റോഡിന്‍റെ നിർമാണം പുനരാരംഭിച്ചത്.

പ്രദേശത്തെ 600 ഓളം കുടുംബങ്ങൾക്ക് ആശ്വാസമേകി.
പരിപ്പ് മുതൽ തൊള്ളായിരം വരെയുള്ള 2.719 കിലോമീറ്റർ റോഡിന് സർക്കാര്‍ 7.83 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. റോഡ് പൂർത്തിയാകുന്നതോടെ വരമ്പിനകം നിവാസികളുടെ പ്രധാന അവശ്യമാണ് നടപ്പിലാകുന്നത്.

വരമ്പിനകം നിവാസികളെ കൂടി ചേർത്ത് നിർത്തിയ സർക്കാർ ഇടപെടലിന് നന്ദി അറിയിക്കാനായിരുന്നു എൽഡിഎഫ് സ്ഥാനാർഥിക്കായി അവർ ഒത്തുചേർന്നത്. വിജയാശംസകൾ നേർന്ന് സ്ഥാനാർഥിയെ ഹാരമണിയിച്ചു സ്വീകരിച്ചു.

തുടർന്ന് ഭവനസസന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. പര്യടനത്തിൽ എൽഡിഎഫ് നേതാക്കളായ കെ എൻ വേണുഗോപാൽ, ഇ എസ് ബിജു, കെ ആർ അജയ്, ബാബു ജോർജ്, ജിം അലക്സ്, കെ ആർ സനൽ, ആർ പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ : എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ കൈപ്പുഴ സെൻ്റ് തോമസ് അസൈലം കോൺവൻ്റിൽ എത്തിയപ്പോൾ