
കോട്ടയം: നിയമസഭ തിരഞ്ഞടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4ന് കോട്ടയത്തെത്തും.
സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി നാളെ 04.04.2026 ട്രയൽ റൺ നടത്തും.ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ട്രയൽ റൺ എം.സി റോഡ് വഴി തിരുവല്ലയിൽ സമാപിക്കും.
ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തുന്നതിനായാണ് ട്രയൽ റൺ സംഘടിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രയൽ റൺ നടക്കുന്നതിനിടെ പൊതുജനങ്ങൾക്ക് ഗതാഗത നിയന്ത്രണമോ വഴി തിരിച്ചു വിടലോ ഉണ്ടായിരിക്കുന്നതല്ല. എങ്കിലും ട്രയൽ റൺ സുഗമമായി പൂർത്തിയാക്കുന്നതിനും സുരക്ഷാ നടപടികൾ തടസ്സമില്ലാതെ നടപ്പിലാക്കുന്നതിനുമായി പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.
അതിനാൽ, ട്രയൽ റൺ സമയത്ത് കഴിയുന്നത്ര അനാവശ്യ യാത്രകൾ ഒഴിവാക്കുകയും എം.സി റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി



