ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും തളരാത്ത തെരഞ്ഞെടുപ്പ് ആവേശവുമായി വി.എൻ വാസവന്റെ പര്യടനം; സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി ബിനു പര്യടനം ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം:കാലങ്ങളായി വികസനം എത്താതിരുന്ന മഞ്ചാടിക്കരി. ഇവിടെ പുതിയ കലുങ്കും റോഡും അനുവദിച്ച തങ്ങളുടെ ജനപ്രതിനിധിയെ സ്നേഹാദരവോടുകൂടി സ്വീകരിച്ച് ജനം.

video
play-sharp-fill

മഞ്ചാടിക്കരി സെന്റ് മൈക്കിൾ സിഎസ്ഐ പള്ളിയുടെ സമീപത്ത് നിന്നാരംഭിച്ച വി എൻ വാസവൻ്റെ പര്യടനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി ബിനു ഉദ്ഘാടനം ചെയ്തു.

ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ഐ കുഞ്ഞച്ചൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ എൻ വേണുഗോപാൽ, എം.എസ് സാനു,ഇ എസ് ബിജു ,ബാബു ജോർജ് ബിനു ബോസ്,കെവി ബിന്ദു,കെ ആർ അജയ് അശോകൻ കരിമഠം എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പര്യടനത്തിനിടയിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കണിക്കൊന്ന പൂക്കളുമായി വീടുകൾക്ക് മുന്നിൽ കുട്ടികളും സ്ത്രീകളും കാത്തിരുന്നു .

നിശ്ചയിച്ചിരുന്ന സ്വീകരണങ്ങൾക്കപ്പുറം ജനങ്ങൾ സ്വമേധയാ ഒരുക്കിയ സ്വീകരണം കൂടിയായപ്പോൾ ആവേശം ഇരട്ടിച്ചു. ഇരു ചക്രവാഹനങ്ങളിൽ അകമ്പടിയേകി.

വിരിപ്പു കാല , ബാങ്ക് പടി, മറ്റീത്ര ആശാരിമറ്റം , എസ് എൻ കോളജ്, പള്ളിച്ചിറ, ചെക്കന്നൂർ കരി ,ചൂളഭാഗം ആപ്പിത്ര , വടക്കുകര മേഖലയിലെ സ്വീകരണങ്ങൾക്ക് ചൂടിനെ കൂസാതെ ജനം കാത്തുനിൽക്കുകയായിരുന്നു.

കുമരകത്തിന്റയും ആയ്മനത്തിന്റെയും മനസ് വി.എൻ വാസവനൊപ്പം എന്ന് തെളിയിക്കുന്നതായിരുന്നു ജനങ്ങളുടെ പങ്കാളിത്തം.

ജോസ് ഇടവഴിക്കൻ,കെ കെ ഹരിക്കുട്ടൻ,നിഖിത മനോജ്,മിനിമോൾ മനോജ്,റിജേഷ് കെ ബാബു,മഹേഷ് ചന്ദ്രൻ,സി വി ചെറിയാൻ,വി കെ ജയശ്രീ,ജയമോൻ രാജൻ തഎന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസരിച്ചു.