
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം നുണപ്രചാരണമാണെന്നും കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന് ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു.
പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 സീറ്റുകളും രണ്ടിലയിൽ നിലനിർത്തി.ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പൂർണ്ണമായും പാലാ നിയോജക മണ്ഡലത്തിൽവരുന്ന ഭരണങ്ങാനം ഡിവിഷൻ നിലനിർത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉഴവൂർ ഡിവിഷൻ കേരള കോൺഗ്രസ് (എം) ജയിച്ചപ്പോൾ രാമപുരം പഞ്ചായത്ത് പാലാ നിയോജക മണ്ഡലത്തിൽ പെട്ടതാണ്.
കിടങ്ങൂർ ഡിവിഷൻ കേരള കോൺഗ്രസ് (എം) ഇത്തവണ തിരിച്ചുപിടിച്ചതാണ്, ആ ഡിവിഷനിലെ കൊഴുവനാൽ, മുത്തോലി, കരൂർ പഞ്ചായത്തിന്റെ വള്ളിച്ചിറ ബ്ലോക്ക് പ്രദേശം എന്നിവ പാലാ നിയോജക മണ്ഡലത്തിൽ വരുന്ന പഞ്ചായത്തുകളാണ്.
പാലാ നിയോജക മണ്ഡലത്തില്‍ ഗ്രാമപഞ്ചായത്ത് – മുനിസിപ്പല്‍ വാര്‍ഡുകളില്‍ യുഡിഎഫ് 91 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് 87 സീറ്റുകള്‍ ലഭിച്ചു.
പാലാ മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞ പ്രാവശ്യം നേടിയ 10 സീറ്റുകളും രണ്ടിലയില്‍ നിലനിര്‍ത്തി. ഒപ്പത്തിനൊപ്പം വോട്ടുകള്‍ ലഭിച്ച ഒരു വാര്‍ഡില്‍ കുറി ഇട്ട് വിജയിയെ നിശ്ചയിച്ചപ്പോഴാണു പാര്‍ട്ടിക്ക് ആ സീറ്റ് നഷ്ടപ്പെട്ടത്
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പൂര്‍ണമായും പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം ഡിവിഷന്‍ നിലനിര്‍ത്തി.
ഉഴവൂര്‍ ഡിവിഷന്‍ കേരള കോണ്‍ഗ്രസ് (എം) ജയിച്ചപ്പോള്‍ അതില്‍ വരുന്ന രാമപുരം പഞ്ചായത്ത് പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്. കിടങ്ങൂര്‍ ഡിവിഷന്‍ കേരള കോണ്‍ഗ്രസ് (എം) ഇത്തവണ തിരിച്ചുപിടിച്ചതാണ്.
ആ ഡിവിഷനില്‍ വരുന്ന കൊഴുവനാല്‍, മുത്തോലി, കരൂര്‍ പഞ്ചായത്തിന്റെ വള്ളിച്ചിറ ബ്ലോക്ക് പ്രദേശം എന്നിവ പാലാ നിയോജക മണ്ഡലത്തില്‍ വരുന്ന പഞ്ചായത്തുകളാണ്. ഇങ്ങനെ പാലാ നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിലും, മുന്‍സിപ്പാലിറ്റിയിലും പാര്‍ട്ടിക്ക് വിജയിക്കാനും സീറ്റുകള്‍ നേടാനും കഴിഞ്ഞു.
പാലായില്‍ തന്നെ കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി ഭരിച്ച മുത്തോലി പഞ്ചായത്ത് ഇത്തവണ എല്‍.ഡി.എഫ് ഭരിക്കും . അവിടെ കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്. അതുപോലെ പാലായിലെ ഭരണങ്ങാനം പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു.
ഇതേപോലെ കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് ഭരിച്ച കുറവിലങ്ങാട് പഞ്ചായത്ത് ഇത്തവണ കേരള കോണ്‍ഗ്രസ് (എം) ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിട്ടുണ്ട്.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന തീക്കോയി പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് ഭരിക്കും.
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലും കേരള കോണ്‍ഗ്രസ് (എം) സീറ്റ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.എല്‍ഡിഎഫ് ന് കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ചു സീറ്റ് കൂടുതലുമാണ്.
കോട്ടയം ജില്ലയില്‍ പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടപ്പോഴും 7 പഞ്ചായത്തുകള്‍ യു.ഡി.എഫില്‍ നിന്നും തിരിച്ചുപിടിച്ചിട്ടുണ്ട്.
അപ്പോള്‍ ആ പഞ്ചായത്തുകളില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലേ? പാലാ നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖല പഞ്ചായത്തുകളായ ഭരണങ്ങാനം, തലപ്പലം ,മേലുകാവ്, മൂന്നിലവ് ,തലനാട് പഞ്ചായത്തുകളില്‍ ഇത്തവണ സീറ്റുകള്‍ കൂടുകയാണു ചെയ്തത്.
പാലായില്‍ കഴിഞ്ഞ പ്രാവശ്യം വാര്‍ഡുകള്‍ 44 ആയിരുന്നത് 47 ആയി കൂടി. കോട്ടയത്ത് സീറ്റുകള്‍ കൂടി (1- 3), ഏറ്റുമാനൂരില്‍ സീറ്റുകള്‍ നിലനിര്‍ത്തി (8 – 8) പൂഞ്ഞാറില്‍ 17 എന്നത് 12 ആയി. കാഞ്ഞിരപ്പള്ളിയില്‍ 18 – 9 ആയി. ചങ്ങനാശേരിയില്‍ 13 – 10 ആയി, വൈക്കത്ത് 8 അഞ്ചായും കുറഞ്ഞു. കടുത്തുരുത്തിയില്‍ 51 – 34 ആയി കുറയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യം 208 സീറ്റ് വിജയിച്ചിടത്ത് ഇത്തവണ 152 ആയി കുറയുക മാത്രമേ ചെയ്തിട്ടുള്ളൂ. കൂടാതെ ബിജെപിക്ക് ഉണ്ടായ മുന്നേറ്റം യുഡിഫിനു തുണയായി എന്നതു യാഥാര്‍ഥ്യവും ആണ്.



