
സൗത്ത് പാമ്പാടി : കെടുകാര്യസ്ഥത മൂലം പാമ്പാടിയിലെ ഗ്രാമീണ റോഡുകൾ താറുമാറാക്കിയതല്ലാതെ എടുത്തു പറയാനുള്ള ഒരു വികസന പദ്ധതിയും നടപ്പാക്കാത്ത സി.പി.എം ഭരണ സമിതി ഒരവസരം കൂടി പഞ്ചായത്തിൽ ചോദിക്കുന്നത് ഉളുപ്പില്ലായ്മയെന്നു ചാണ്ടി ഉമ്മൻ.
താൻ പാമ്പാടി ബസ്റ്റാൻഡിന് അനുവദിച്ച 40 ലക്ഷം രൂപ ദുരഭിമാനം മൂലം വേണ്ടെന്നു വെച്ച ഭരണ സമിതി മറ്റ് മാർഗം സ്വീകരിച്ച് ബസ്റ്റാന്റ് പുനരുദ്ധരിച്ചു കണ്ടില്ല. ജില്ലാ പഞ്ചായത്ത് മെമ്പർ പാലിയേറ്റീവ് കെയറിന് അനുവദിച്ച ആംബുലൻസ് വേണ്ടെന്നു വെച്ചതും ദുരഭിമാനം മൂലമാണ്.
മുഖ്യ മന്ത്രി നടത്തിയ നവകേരള യാത്രയിൽ അപേക്ഷ ക്ഷണിച്ച് ആളെ കൂട്ടിയതല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം കിട്ടിയതായിട്ടറിയില്ല. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുമായി ജനങ്ങൾ അതിനെ താരതമ്യം ചെയ്യട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടികൾ തനതു ഫണ്ടുണ്ടായിട്ടും പഞ്ചായത്തിന് ഒന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അങ്ങനെയുള്ള ഒരു പഞ്ചായത്ത് ഭരണ സമിതി വീണ്ടും വേണ്ട എന്ന് പാമ്പാടിയിലെ ജനങ്ങൾ തീരുമാനിച്ചത് വരുന്ന 13 ന് സി. പി. എമ്മിന് ബോധ്യപ്പെടും ചാണ്ടി പറഞ്ഞു.
മാന്തുരുത്തി പള്ളിക്കുന്നിൽ ചേർന്ന പാമ്പാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുടുംബ സംഗമത്തിന്റെ ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മനോജ് മാത്യു വലിയമറ്റം അധ്യക്ഷനായിരുന്നു.മണ്ഡലം പ്രസിഡന്റ് അനീഷ് ഗ്രാമറ്റം, വൈസ് പ്രസിഡന്റ് വി. ഡി. ഫിലിപ്പോസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തമ്മ ഭാസ്കരൻ,ഐ. എൻ. റ്റി. യു. സി മണ്ഡലം പ്രസിഡന്റ് എൻ. ജെ. പ്രസാദ്, വാർഡ് പ്രസിഡന്റ് സി ജെ കുര്യാക്കോസ്,
ഇലക്ഷൻ കമ്മിറ്റി രക്ഷാധികാരി സി. ജെ ജോസഫ്, കൺവീനർ ജോൺസൺ പള്ളിക്കുന്ന്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ്,ജോജിമോൻ അമ്പാട്ട് ബ്ലോക്ക് സ്ഥാനാർഥി മേരിക്കുട്ടി മർക്കോസ്, വാർഡ് സ്ഥാനാർഥികളായ അഡ്വ. സിജു കെ ഐസക്ക്, നിമ്മി എ ജോർജ് എന്നിവർ പ്രസംഗിച്ചു.



