play-sharp-fill
കോട്ടയം എറണാകുളം ജില്ലകളിൽ 1000 കിലോമീറ്റർ റോഡ് വെട്ടിയ വഴിയച്ചന്’ സ്‌മാരകം ഒരുങ്ങുന്നു. കല്ലറ-ഇടയാഴം റോഡിൽ കല്ലുകടവിലാണ് സ്മാരകം

കോട്ടയം എറണാകുളം ജില്ലകളിൽ 1000 കിലോമീറ്റർ റോഡ് വെട്ടിയ വഴിയച്ചന്’ സ്‌മാരകം ഒരുങ്ങുന്നു. കല്ലറ-ഇടയാഴം റോഡിൽ കല്ലുകടവിലാണ് സ്മാരകം

 

സ്വന്തം ലേഖകൻ
കല്ലറ :വഴിവെട്ട് ജീവിതദ്യൗത്യമായി സ്വീകരിച്ച വഴിയച്ചന് (ഫാ. തോമസ് വിരുത്തിയിൽ) കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്മാരകമൊരുക്കുന്നു. കല്ലറ ഇടയാഴം റോഡിൽ കല്ലുകടവ് ഭാഗത്ത് ഫാ.തോമസ് വിരുത്തിയിലിന്റെ പൂർണകായ പ്രതിമയും വഴി യോര പൂന്തോട്ടവും പൊതുജന പങ്കാളിത്തത്തോടെ നിർമിക്കാനാണ് തീരുമാനമെന്ന് ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, സ്മാരക നിർ മാണ കമ്മിറ്റി കൺവീനർ ജോയി കൽപകശേരി തുടങ്ങിയവർ അറിയിച്ചു.

വഴിയച്ചന്റെ സ്മാരക നിർ മാണത്തിന് ആവശ്യമായ ഫണ്ട് സർക്കാർ തലത്തിൽ ലഭ്യമാക്കാൻ : സാധിക്കാത്ത സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്നു സംഭാവന സ്വീകരിച്ച് നിർമാണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വഴിയില്ലാതെ വലയുന്നവർക്ക് വഴി നിർമിച്ചു കൊടുക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത വഴിയച്ചൻ എന്നു നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന ഫാ. തോമസ് വിരുത്തിയിൽ വെട്ടിത്തീർത്തത് 1000 കിലോമീറ്ററിലധികം വഴികളായിരുന്നു. കോട്ടയം ജില്ലയിലെ കല്ലറ വിരുത്തിയിൽ (മുട്ടത്താഴത്ത്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബാംഗമായ ഫാ.
തോമസ് ആലുവ വൈദിക സെമി നാരിയിൽ പഠിച്ച് 1961 ലാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. ഇടവക ഭരണത്തിൽ നിന്ന് ഒഴിഞ്ഞ ഫാ. തോമസ് വിരുത്തിയിൽ ഫാ. തോമസ് പി (വഴിയച്ചൻ) ന്നെ തിരഞ്ഞെടുത്ത ദൗത്യം വഴി നിർമാണമായിരുന്നു.

വഴിയില്ലാത്തിടത്തേക്ക് വഴി നിർമിക്കുകയെന്നത് പിന്നീട് ജീവിതലക്ഷ്യമായി. കോട്ടയം, എറണാകുളം ജില്ലകളിലെ അവികസിത സ്ഥലങ്ങളായിരുന്നു അച്ചന്റെ പ്രവർത്തന മേഖല. നടപ്പാതകളും ഊടുവഴികളും ചെറു പാതകളും തുടങ്ങി 15 മീറ്റർ വീതിയുള്ള റോഡുകളും ജനങ്ങളെ സംഘടിപ്പിച്ച് അച്ചൻ വെട്ടിയൊരുക്കി.

300 റോഡുകളാണ് അച്ചന്റെ നേതൃത്വത്തിൽ നിർമിച്ചത്. 12 കിലോമീറ്റർ ദൈർഘ്യമുള്ള കല്ലറ – വെച്ചൂർ റോഡാണ് ഏറ്റവും നീളം : കൂടിയ റോഡ്. ഒട്ടേറെ പാലങ്ങളും അച്ചൻ നിർമിച്ചു. ഇതിൽ ഏറ്റവും വലിയ പാലം 15 മീറ്റർ നീളം വരുന്ന കൊടുതുരുത്തു പാലമാണ്. : തൻ്റെ കുടുംബ ഓഹരി വിറ്റുകിവിട്ടിയ പണവും അച്ചൻ റോഡിനും പാലത്തിനുമായി ചെലവഴിച്ചു.

കോട്ടയം പഴയ ബോട്ട്ജെട്ടി പുനരുദ്ധാരണത്തിന് വഴിയച്ചൻ ഏറെ പ്രയത്നിച്ചു. ജെട്ടിയിലെ മാലിന്യം നീക്കി ആഴം കൂട്ടി ബോട്ടടുക്കാനുള്ള സംവിധാനം എർപ്പെടുത്തിയതിൽ വഴിയച്ചന്റെ പങ്ക് ഏറെയാണ്.