പുതിയ വീട് വാങ്ങാനായി മാഞ്ഞൂരിലെത്തി;രണ്ടരവയസ്സുള്ള കുഞ്ഞ് കിണറ്റിൽവീണു;രക്ഷിക്കാൻ പിതാവും ചാടി; രണ്ടുപേരെയും രക്ഷപ്പെടുത്തി ഡിവൈഎഫ്ഐ നേതാവ്

Spread the love

കോട്ടയം: കിണറ്റില്‍വീണ രണ്ടരവയസ്സുള്ള കുഞ്ഞിനെയും പിതാവിനെയും രക്ഷപ്പെടുത്തി ഡിവൈഎഫ്ഐ നേതാവ്. കോട്ടയം മാഞ്ഞൂരില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം.

ഇരവിമംഗലത്ത് കിണറ്റിൽ വീണ കുഞ്ഞിനേയും അച്ഛനേയുമാണ് ഡിവൈഎഫ്ഐ നേതാവായ തോമസ്കുട്ടി രാജു രക്ഷപെടുത്തിയത്.

പുതിയ വീടും സ്ഥലവും വാങ്ങാനായി സ്ഥലം കാണാനെത്തിയ അച്ഛനും മകളുമാണ് കാല് തെറ്റി കിണറ്റിൽ വീണത്. ഇരുവരും വീഴുന്നത് കണ്ടാണ് തോമസ്കുട്ടി ആഴമുള്ള കിണറ്റിലേക്ക് എടുത്ത് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ രക്ഷിച്ച ശേഷം തോമസ്കുട്ടി മുക്കാൽ മണിക്കൂറോളം കിണറ്റിലെ കയറിൽ പിടിച്ചുകിടന്നു. ഫയർഫോഴ്സ് എത്തിയാണ് മൂന്ന് പേരേയും പിന്നീട് കരയ്ക്ക് എത്തിച്ചത്. ആർക്കും ആരോഗ്യപ്രശ്നങ്ങളില്ല.