
കോട്ടയം: കാലവർഷം രൂക്ഷമാവുകയാണ് കോട്ടയം ജില്ലയിൽ മിനച്ചിലാറും കൊടൂരാരും കരകവിഞ്ഞൊഴുകുകയാണ്. തീരത്ത് താമസിക്കുന്ന ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു .
62 കുടുംബങ്ങളിലായി 181 ആളുകൾ ക്യാമ്പിൽ കഴിയുന്നു. ഇതിൽ 72 പുരുഷന്മാരും , 71 സ്ത്രീകളും 38 കുട്ടികളുമുണ്ട്.
കോട്ടയം താലൂക്കിൽ ഇന്ന് രാവിലെ ഏതാനും ക്യാമ്പുകൾ കൂടി തുറന്നു . അയ്മനം പിജെഎം യുപി സ്കൂൾ .. കോട്ടയംചാലുകുന്ന് സിഎൻ ഐ എൽ പി സ്കൂൾ , പേരൂർ ജെബിഎൽപി സ്കൂൾ .
എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ . മീനച്ചിൽ താലൂക്കിൽ അമ്പലനിരപ്പിൽ സെന്റ് ജോൺസ് എൽപിഎസ്, മുത്തോലി സെന്റ് ആന്റണീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലും ക്യാമ്പുകൾ തുറന്നു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം മേഖലയിലും ദുരിതത്തിനറുതിയില്ല. വെപ്പപ്പൊക്കവും കാറ്റിൽ നാശനഷ്ടവും നിരവധിയാണ്. നഗരസഭ 14-ാംവാർഡ് കൗൺസിലർ രാഹുലിൻ്റെ വീടിന് മീതെ മരം കടപുഴകി വീണ് വീടിന് ഭാഗീകമായി നാശം സംഭവിച്ചു.വൻമരം വീണതിനെ തുടർന്ന് വീടിൻ്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുണ്ടായി.
പൊക്കു പാലം തകരാറിലായതിനെ തുടർന്ന് കോട്ടയം ആലപ്പുഴ ബോട്ട് സർവീസ് തടസ്സപ്പെട്ടു. കോട്ടയത്തിനുംആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസിന് കാഞ്ഞിരത്തുനിന്നായിരിക്കും ആരംഭിക്കുക. ആലപ്പുഴ നിന്ന് വരുന്ന വോട്ട് കാഞ്ഞിരത്ത് സർവീസ് അവസാനിപ്പിക്കും.