കൈ ഒടിഞ്ഞാലും കാലൊടിഞ്ഞാലും ഡോക്ടർക്ക് കമ്മീഷൻ: സ്വകാര്യ സർജിക്കൽ സ്ഥാപനങ്ങളുമായി ഒത്തുകളി: കോട്ടയം മെഡി.കോളജിലെ സർജറി ഡോക്ടർമാർക്കെതിരേ ഗുരുതര ആരോപണം.

Spread the love

കോട്ടയം : സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർ ജിക്കൽ സാധനങ്ങൾ വാങ്ങി ലക്ഷങ്ങൾ കമീഷനടിക്കുന്ന ഡോക്ടർമാർ വിലസുന്നു. ഗുരുതര ആരോപണങ്ങൾ ഉയരുന്നത് കോട്ടയം മെഡിക്കൽ കോളജിലെ സർജറി ഡോക്ടർമാർക്കെതിരേയാണ്. പാവപ്പെട്ട രോഗികളെ പോലും പിഴിഞ്ഞ് ലക്ഷങ്ങളാണുണ്ടാക്കുനത്.

ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ കൊടുത്ത് ശസ്ത്രക്രിയ സാദ്ധ്യമല്ല.
പാവങ്ങളുടെ ആശുപത്രിയായ മെഡിക്കല്‍ കോളേജാണ് ഞങ്ങള്‍ക്ക് ശരണം. പക്ഷേ, എന്ത് ചെയ്യാൻ. ഡോക്ടർമാരിലും ആർത്തിയുള്ളവരുണ്ടെന്ന് മനസിലായി. ഭർത്താവിന്റെ ചികിത്സയ്ക്കായി എത്തിയ ചേർത്തല സ്വദേശിനിയുടെ ഈ വാക്കുകള്‍ ഇനിയെങ്കിലും അധികൃതരുടെ ചെവിയില്‍ പതിയണം.

ഇത് ഒരാളുടെ കഥയല്ല. സർജറി വിഭാഗം ഡോക്ടർമാർ സ്വകാര്യ സർജിക്കല്‍ സ്ഥാപനങ്ങളുമായി ചേർന്ന് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെയാണ് ഇവർ പിഴിയുന്നത്. സർജിക്കല്‍ ഉപകരണങ്ങള്‍ ഇവർ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം. ഇങ്ങനെ വാങ്ങുന്ന ഓരോ സാധനങ്ങൾക്കും കുറിച്ചു കൊടുക്കുന്ന ഡോക്ടർമാർക്ക് കമ്മീഷൻ
ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പറേഷൻ വിവരങ്ങൾ തേടി സർജിക്കൽ സ്ഥാപനത്തിലെ ജീവനക്കാരൻ ആശുപത്രി വാർഡിലെത്താറുണ്ട്. രോഗികളിൽ നിന്ന് നേരിട്ടും ഓർഡർ എടുത്തുന്നതിനാണ് വാർഡ് സന്ദർശനം.അപ്പോഴും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് കമ്മീഷൻ ലഭിക്കും.

പുറത്തേയ്ക്ക് കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ഏതു കടയിൽ നിന്ന് വാങ്ങാൻ ഡോക്ടർ നിർദേശിക്കും.ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ.

പോക്കറ്റില്‍ ലക്ഷങ്ങള്‍ നിറയും
സർജന്മാർക്കെതിരെയും സർജിക്കല്‍ സ്ഥാപനത്തിനെതിരെയും വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് ബി.ജെ. പി ആർപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി ആശുപത്രി കോമ്പൗണ്ടിലും പുറത്തും പോസ്റ്ററും പതിച്ചു. സ്വകാര്യ സർജിക്കല്‍ സ്ഥാപനം ഡോക്ടർമാർക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നതായാണ് ആരോപണം. സർജന്മാരായ രണ്ട് പേരും എടുത്ത് പറഞ്ഞിട്ടുണ്ട്.

കരിമീനും വേണം
മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർ മാതാപിതാക്കളില്‍ നിന്ന് കരിമീൻ വാങ്ങി ആശുപത്രിയിലെ ജീവൻ രക്ഷാ മരുന്നുകള്‍ വയ്ക്കുന്ന ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിട്ട് ഏറെ നാളായി.
പിടിക്കപ്പെട്ടതോടെ ഡോക്ടർ അപ്പണി നിർത്തി. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ പന്താടുന്ന ഇത്തരക്കാരെ എന്തു ചെയ്യണം?

ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് ജനകീയ വിചാരണയും ചെരുപ്പു മാലയുമൊക്കെ ഉണ്ടാവുക. കോട്ടയത്തെ ചില ഡോക്ടർമാർക്ക് ഇതൊക്കെ വേണ്ടി വരുമെന്നാണ് കരുതുന്നത്.