കോട്ടയം: മലരിക്കലിലെ ആമ്പൽ വസന്തം ആസ്വദിച്ച് കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ. ആമ്പൽ പൂക്കളമൊരുക്കിയാണു കലക്ടറെ മലരിക്കൽ സ്വീകരിച്ചത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് മലരിക്കൽ എന്നും തന്റെ നാട്ടിലും മലരിക്കൽ അറിയാമെന്നു രാജസ്ഥാൻ സ്വദേശിയായ കലക്ടർ പറഞ്ഞു. തന്റെ സുഹൃത്തുക്കൾ മലരിക്കൽ എവിടെയാണെന്നു ചോദിച്ചെന്നും അവർ കഴിഞ്ഞ ദിവസം മലരിക്കൽ സന്ദർശിച്ചു മടങ്ങിയെന്നും കലക്ടർ പറഞ്ഞു.
കേരളത്തിലെ കോട്ടയത്തെ ഒരു ഗ്രാമമായ മലരിക്കലിലേക്ക് ആണ് കേരളത്തിലെ വിനോദ സഞ്ചാരികളുടെ മുഴുവൻ കണ്ണുകളും. ഈ ഗ്രാമം വളരെ ആകർഷകമായ ഒരു കാഴ്ചയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ സെപ്റ്റംബറിലും ഒക്ടോബറിലും പിങ്ക്, വെള്ള നിറത്തിലുള്ള ആമ്ബല്‍പ്പൂക്കള്‍, താമരകള്‍ എന്നിവയാല്‍ സജീവമാകുന്ന 650 ഏക്കർ നെല്‍വയലുകള്‍ ആണ് ഇവിടെയുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പീക്ക് സീസണില്‍ ലക്ഷക്കണക്കിന് പൂക്കള്‍ ആണ് ഇവിടെ കാണുന്ന വെള്ളമുള്ള പാടങ്ങളില്‍ ഉള്ളത്. ഒരു പതിറ്റാണ്ടിലേറെയായി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ ഗ്രാമം പക്ഷേ വിനോദസഞ്ചാരികള്‍ അറിഞ്ഞു തുടങ്ങിയത് അടുത്ത കാലത്തണ്. പിന്നിടെ സ്വന്തമായി മലരിക്കല്‍ വാട്ടർ ലില്ലി ഫെസ്റ്റ് പോലും നടക്കുന്നുണ്ട്.
ഒരാള്‍ക്ക് ഏകദേശം 100 രൂപയ്ക്ക് ചെറിയ ബോട്ടുകളില്‍ ആമ്ബല്‍പ്പാടങ്ങള്‍ സന്ദർശിക്കാം. വയലുകള്‍ ഒരു സ്വകാര്യ സ്വത്തായതിനാല്‍ അതിക്രമിച്ചു കടക്കാൻ അനുവാദമില്ല. സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ ഈ അത്ഭുതകരമായ പൂക്കള്‍ ലോകത്തിന് മുന്നില്‍ ഇന്നും അജ്ഞാതമായി തുടരുമായിരുന്നു. ഇവിടെ എത്തിയ ചില സന്ദർശകർ ഫോട്ടോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുശേഷം ആണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ ഇത് ആകർഷിച്ചത്.
ഇവിടുത്തെ മനോഹരമായ ചുറ്റുപാടുകളില്‍ ഫോട്ടോഷൂട്ട് നടത്താൻ ഇവിടെ എത്തുന്നതും നിരവധി ആളുകള്‍ ആണ്. സൂര്യോദയത്തോടടുത്ത സമയത്താണ് ഈ വയലുകള്‍ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം