ഉഴവൂരിൽ തോക്കുമായി സ്കൂട്ടറിൽ പോകവേ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു;അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു;മരിച്ചത് ഉഴവൂർ സ്വദേശി

Spread the love

കോട്ടയം: സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു.

video
play-sharp-fill

ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു. ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.