കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് പള്ളിക്കത്തോട് സ്വദേശി

Spread the love

കോട്ടയം: കോട്ടയത്ത് രാഷ്‌ട്രീയ പാർട്ടികളുടെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷം ദുരന്തത്തിൽ കലാശിച്ചു. സംഘർഷം പിടിച്ചുമാറ്റാനെത്തിയ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി. തോമസ് (65) ആണ് മരിച്ചത്.

video
play-sharp-fill

പള്ളിക്കത്തോട് കോൺഗ്രസ് – കേരള കോൺഗ്രസ് (എം) പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റായ തന്റെ സഹോദരനുമായി പ്രവർത്തകർ ഏറ്റുമുട്ടുന്നത് കണ്ട്, അത് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് ജോൺ പി. തോമസ് കുഴഞ്ഞുവീണത്.

ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group