മണർകാട്ടെ ബാറിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

മണർകാട്: മണർകാട്ടെ ബാറിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . മണർകാട് ശങ്കരശ്ശേരി മാന്ത്രപ്പറമ്പിൽ പരമേശ്വരൻ്റെ മകൻ എം. വി. മഹേഷ് (41) നെയാണ് കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം

video
play-sharp-fill

കോട്ടയം ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരനാണ് മഹേഷ്.

മണർകാട് കവലയിലെ രാജ് റസിഡൻസി ബാറിന് സമീപം  പാർക്ക് ചെയ്ത് കിടന്നിരുന്ന കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് മഹേഷ് ആണന്ന് തിരിച്ചറിഞ്ഞ ബന്ധുക്കൾ ഉടൻ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നതായി ഡോക്ടർമാർ അറിയിച്ചു. മണർകാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group