ദളിത് ക്രിസ്ത്യൻ കോൺക്ലേവ് ഒക്ടോബർ 22 ന് കോട്ടയത്ത്; സി എസ് ഐ സഭ കൊട്ടാരക്കര ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ് ബിഷപ് ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന ദളിത് ക്രൈസ്തവർക്ക് സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ കഴിഞ്ഞിട്ടും സംവരണ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സമുദായമായി തുടരുകയാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്‌ഥാന സർക്കാർ പോലും ദളിത് ക്രൈസ്തവരുടെ വിഷയത്തിൽ മൗനം പാലിക്കുന്നു.

ഈ വിഷയത്തിൽ സംസ്‌ഥാന ഗവൺമെന്റ് ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി എസ് ഡി എസ് നടത്തിവരുന്ന പ്രക്ഷോഭ സമരങ്ങളുടെ തുടർച്ചയെന്നോണം കേരളത്തിലെ പ്രബലമായ ദളിത് ക്രൈസ്തവ സംഘടന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഒക്ടോബർ 22 ബുധൻ രാവിലെ 10:00 മുതൽ കോട്ടയം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് റൗണ്ട് ടേബിൾ കോൺക്ലേവ് സംഘടിപ്പിക്കുന്നു.

സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അധ്യക്ഷത വഹിക്കുന്ന കോൺക്ലേവ് സി എസ് ഐ സഭ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ് ബിഷപ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ഡോ വിനിൽ പോൾ പ്രബന്ധം അവതരിപ്പിക്കും. വിവിധ സമുദായിക സഭ നേതാക്കൾ അടക്കം നൂറോളം പ്രതിനിധികൾ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ അടിയന്തര തീരുമാനം ഉണ്ടാക്കാത്ത പക്ഷം ശക്തമായ സമരങ്ങളും നിലപാടും സ്വീകരിച്ച്കോണ്ട് സി എസ് ഡി എസ് കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ ദളിത് ക്രൈസ്തവ സംഗമം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ അറിയിച്ചു