
കോട്ടയം: സൈബർ തട്ടിപ്പിനെതിരെ അതീവജാഗ്രത പാലിക്ക ണമെന്നു ജില്ലാ സൈബർ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പുതുതായി ലഭിച്ച പരാതികളുടെ അടി സ്ഥാനത്തിലാണു നിർദേശം.
മുബൈയിൽ നിന്നു പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ ഭീഷണിപ്പെടുത്തി കുടമാളൂർ സ്വദേശിയിൽനിന്നു പണം തട്ടാൻ ശ്രമിച്ചതു പുറത്തുവന്നതോടെ പൊലീസിന്റെയും സൈബർ വിഭാഗത്തിന്റെയും നിരീക്ഷണം ശക്തമാക്കി. ലയൺസ് ക്ലബ് പിആർഒയും ലയൺസ് റാഫിൾ (റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഇൻ ലയൺസ്) ചെയർമാനുമായ കുടമാളൂർ സ്വദേശി എം.പി. രമേഷ്‌കുമാറിന്റെ പരാതി മുംബൈ പൊലീസിനു കൈമാറി.
ഇതേസമയം തട്ടിപ്പിനെതിരെ ബോധവൽ
ക്കരണ പരിപാടി സൈബർ സെൽ ആരംഭിച്ചു. റസിഡന്റ്സ് അസോസിയേഷനുകൾ, സ്‌കൂളുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണു ക്ലാസുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ കേസുകളിൽ പ്രതിയാണെന്നു വിഡിയോ കോൾ വഴി ഭീഷണി പ്പെടുത്തുന്ന തട്ടിപ്പ് സംഘം അറസ്‌റ്റ് ഒഴിവാക്കാനായി പണം ആവശ്യപ്പെടുകയാണു പതിവ്. ഇതിനു വ്യാജമായി നിർമിച്ച പല രേഖകളും കാണിക്കും. വിളിക്കുന്നയാൾ പൊലീസ് വേഷത്തിലാകും.
ഇതാണ് ഒരു രീതി. വീട്ടിലി രുന്നു ജോലി ചെയ്തു പണം സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്തു സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയുള്ള തട്ടിപ്പും :
സൂക്ഷിക്കണമെന്നും പൊലീസ് : അറിയിച്ചു.ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ കഴിഞ്ഞയാഴ്‌ച ജില്ലയിലെ ഒരു റിട്ട. ഡോക്‌ടറുടെ പക്കൽ നിന്നും 45 ലക്ഷം രൂപ തട്ടിയതാണ് സൈബർ വിഭാഗ ത്തിനു ലഭിച്ച ഏറ്റവും ഒടുവില ത്തെ പരാതി. എന്നാൽ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.